പരപ്പനങ്ങാടി താനൂർ റോഡിൽ കടകളിൽ മോഷണം

പരപ്പനങ്ങാടി : പരപ്പനങ്ങാടി താനൂർ റോഡിൽ ഹൈസ്കൂളിന് സമീപം നിസാം ടീസ്റ്റാളിലും, തൊട്ടടുത്ത ഫാർമസിയിലുമാണ് മോഷണം നടന്നത് . തൊട്ടടുത്ത ആക്രിക്കടയിൽ നിന്നും ഗോവണി ഉപയോഗിച്ച് കടയ്ക്കുള്ളിൽ കയറിയതായി കരുതുന്നു. മോഷ്ടാവ് കമ്പിപ്പാര ഉപയോഗിച്ച് പൂട്ടുപൊളിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പരപ്പനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top