Section

malabari-logo-mobile

ട്രയല്‍ രണ്‍ വിജയം; കുതിരാന്‍ തുരങ്കത്തില്‍ ഇരുവശത്തേക്കും വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങി

HIGHLIGHTS : Trial run success; Vehicles began to pass in both directions in the horse tunnel

തൃശ്ശൂര്‍: കുതിരാന്‍ തുരങ്കത്തില്‍ ഇരുവശത്തേക്കും വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങി. ട്രയല്‍ റണ്‍ വിജയിച്ചതോടെയാണിത്. തൃശ്ശൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങളും ഇനി കുതിരാന്‍ തുരങ്കത്തിലൂടെ തന്നെ കടന്നുപോകണം. ഇതിനായി വഴക്കുംപാറ മുതല്‍ റോഡിന് നടുവില്‍ തുരങ്കത്തിനകത്തും പുറത്തുമായി 3.2 കിലോമീറ്റര്‍ ദൂരം ബാരിക്കേഡുകള്‍ സ്ഥാപിച്ചു. അതേ സമയം, രണ്ടാം തുരങ്കത്തിലേയ്ക്കുള്ള വഴി ശരിയാക്കാനായി നിലവിലെ ദേശീയപാത റോഡ് അടച്ചു.

ട്രയല്‍ റണ്‍ രാവിലെ പത്തു മണിയോടെ തുടങ്ങി. വാഹനങ്ങള്‍ സുഗമമായി കടന്നുപോയി.നിലവില്‍, പാലക്കാട് ഭാഗത്ത് നിന്ന് തൃശൂരിലേയ്ക്കുള്ള വാഹനങ്ങള്‍ മാത്രമാണ് ഒറ്റവരിയില്‍ കടത്തിവിട്ടിരുന്നത്. വാഹനങ്ങള്‍ തകരാറിലായാല്‍ എടുത്തു മാറ്റാന്‍ ക്രെയിന്‍ സംവിധാനം ഒരുക്കി.

sameeksha-malabarinews

രണ്ടാം തുരങ്കം ഏപ്രിലില്‍ തുറക്കും. 95 ശതമാനം നിര്‍മാണ ജോലികളും പൂര്‍ത്തിയായി. രണ്ടാം തുരങ്കത്തില്‍ നിന്ന് ദേശീയപാതയിലേക്കു പ്രവേശിക്കാനുള്ള റോഡ് നേരെയാക്കലാണ് ഇനി ബാക്കിയുള്ളത്. കുതിരാന്‍ തുരങ്ക നിര്‍മ്മാണ സ്ഥലത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് കണ്‍ട്രോള്‍ റൂം സജ്ജമായി. മുഴുവന്‍ സമയവും തുരങ്കത്തിനകത്തും റോഡിലും പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!