പരപ്പനങ്ങാടി: പരപ്പനങ്ങാടിയുടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് നിറസാന്നിധ്യമായിരുന്ന നെടുവ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഒ അബ്ദുല്‍സലാമിന്റെ നിര്യാണത്തില്‍ സര്‍വകക്ഷി പരപ്പനങ്ങാടിയില്‍ അനുശോചനം നടത്തി. എന്‍.പി ഹംസക്കോയ അധ്യക്ഷനായി. ഉമ്മര്‍ ഒട്ടുമ്മല്‍, ടി കാര്‍ത്തികേയന്‍, പി ജഗന്നിവാസന്‍, ഗിരീഷ് തോട്ടത്തില്‍, സൈത് മുഹമ്മദ് തേനത്ത്, സക്കീര്‍ പരപ്പനങ്ങാടി, വി ഖാദര്‍ ഹാജി, എം സിദ്ധാര്‍ത്ഥന്‍, വി.പി കോയഹാജി, പി.പി നൗഷാദ്, പാലക്കണ്ടി വേലായുധന്‍, എ ഉസ്മാന്‍, കെ.സി നാസര്‍, വീക്ഷണം മുഹമ്മദ്, ഒ രാജന്‍, കെ.പി.കെ തങ്ങള്‍, വി.പി ഖാദര്‍, ബി.പി ഹംസക്കോയ, കെ.പി ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.
പരപ്പനങ്ങാടി ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പി.ടി. എ പ്രസിഡന്റും രാഷ്ട്രീയ സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിച്ച പി.ഒ അബ്ദുല്‍സലാമിന്റെ നിര്യാണത്തില്‍ ബി.ഇ.എം സ്‌കൂള്‍ പി.ടി.എ സ്റ്റാഫ് ആന്‍ഡ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രിന്‍സിപ്പള്‍ ബിനന്ദുമേരി ജോണ്‍, എച്ച്.എം റെനൈറ്റ്‌ഷെല്‍വരാജ്, ഇല്ല്യന്‍ നൗഫല്‍, സി.എച്ച് ഫിറോസ്ഖാന്‍, നാസര്‍ മാസ്റ്റര്‍, സുഭാഷ് മാസ്റ്റര്‍, സീമ ടീച്ചര്‍, നിമ്മി ടീച്ചര്‍ നിയാസ്മുരളി സംസാരിച്ചു.
ഐ.എന്‍.ടി.യു.സി മുന്‍ ജില്ലാ ട്രഷറര്‍ പി.ഒ സലാമിന്റെ നിര്യാണത്തില്‍ ചുമട്ട് തൊഴിലാളി യൂനിയന്‍ ഐ.എന്‍.ടി.യു.സി പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കെ.എം ഭരതന്‍ അധ്യക്ഷനായി. പി.ടി ബഷീര്‍, പി.ടി ജയബാലന്‍, എം.പി കുഞ്ഞുട്ടി, കെ കുഞ്ഞുട്ടി, സി ഷൈജു സംസാരിച്ചു.
പി.ഒ സലാമിന്റെ നിര്യാണത്തില്‍ കേരള ലോട്ടറി തൊഴിലാളി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷന്‍ ഐ.എന്‍.ടി.യു.സി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് കെ.എം ഭരതന്‍ അധ്യക്ഷനായി. സി.കെ രാജീവ്, ടി ജലീല്‍, പി ശങ്കരന്‍, എം ബാബുരാജ് സംസാരിച്ചു.




