റെയില്‍വേ ട്രാക്കില്‍ നാണയമോ, കല്ലോ വെക്കുന്നത് തമാശയല്ല… ജാമ്യമില്ലാ കുറ്റം

കുട്ടിക്കാലത്ത് ട്രെയിന്‍ കടന്നുപോകുന്നതിന് തൊട്ടുമുമ്പ് നാണയതുട്ടുകള്‍ റെയില്‍വേ ട്രാക്കില്‍ വെച്ച് മാറിനില്‍ക്കുകയും, ട്രെയിന്‍ കടന്നുപോയാല്‍ ആ നാണയങ്ങള്‍ പപ്പടം പോലെ പരന്നുകിട്ടുമ്പോള്‍ ഒരു സന്തോഷമായിരുന്നു. അത് കുറച്ചുകൂടെ കടന്ന് കല്ലുകള്‍ പെറുക്കി വെക്കുന്ന സ്വഭാവവും ചില കുട്ടി്കള്‍ക്ക് ഉണ്ടാവാറുണ്ട്.

എന്നാല്‍ നിഷകളങ്കമെന്ന് തോന്നുന്ന ഈ പ്രവര്‍ത്തികള്‍ വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണെന്ന് ആരെങ്കിലും ഓര്‍ത്തിട്ടുണ്ടോ? ഈ തമാശകള്‍ ചില സമയത്ത് കാര്യമായാല്‍ ട്രെയിനുകള്‍ തന്നെ അപകടത്തില്‍ പെടാന്‍ സാധ്യത വളരെയധികമാണ്. കൂടാതെ കല്ലുകള്‍ തെറിച്ച് ഇത് വെക്കുന്ന കുട്ടികള്‍ക്ക് നേരെ അതിവേഗത്തില്‍ തെറിച്ചുവരാനുള്ള സാധ്യതയും വളരെയധികമാണ്. ഇത്തരം കുസൃതികള്‍ ഒപ്പിച്ച് അടുത്ത ട്രാക്കിലേക്ക് ഓടിക്കയറി നില്‍ക്കുമ്പോള്‍ അതിലൂടെ ട്രെയിന്‍ കടന്നുവന്ന് ജീവന്‍ പൊലിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഇതിനെല്ലാം പുറമെ അനുമതിയില്ലാതെ ട്രാക്കിലേക്ക് കടന്നു കയറുന്നതും, ഇത്തരത്തില്‍ നാണയങ്ങളും കല്ലുകളും പെറുക്കി ട്രാക്കില്‍ വെക്കുന്നതും വലിയകുറ്റമായാണ് റെയില്‍വേ കാണുന്നത്. റെയില്‍വേ ആക്ടിലെ 153 വകുപ്പ് പ്രകാരം 5 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

കുട്ടികള്‍ കുസൃതിക്കുവേണ്ടി കാണിക്കുന്ന ഇത്തരം ഗൗരവതരമായ കുറ്റങ്ങള്‍ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും വളരെ ഗൗരവത്തില്‍ കാണേണ്ടതും, അവര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തേണ്ടതുമാണെന്ന് റെയില്‍വേ സംരക്ഷണ സേന ഉദ്യോഗസ്ഥര്‍ ഓര്‍മിപ്പിക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top