കാലിക്കറ്റ് സർവകലാശാല വാർത്തകൾ; കോണ്ടാക്ട് ക്ലാസ്

കോണ്ടാക്ട് ക്ലാസ്

വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ ആറാം സെമസ്റ്റര്‍ ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ഹിന്ദി, ഫിലോസഫി (സി.ബി.സി.എസ്.എസ്. 2021 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള കോണ്ടാക്ട് ക്ലാസുകള്‍ ജനുവരി 15-ന് സര്‍വകലാശാലാ വിദൂരവിഭാഗത്തില്‍ തുടങ്ങും. വിദ്യാര്‍ഥികള്‍ തിരിച്ചറിയില്‍ കാര്‍ഡ് സഹിതം ഹാജരാകണം. ബി.എ. സംസ്‌കൃതം ക്ലാസുകള്‍ ഓണ്‍ലൈനിലായിരിക്കും. സമയക്രമം വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2400 288, 2407 356.

പ്രാക്ടിക്കല്‍ പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ടീച്ചിങ് പ്രാക്ടിക്കല്‍ ഡിസംബര്‍ 2023 പരീക്ഷ ജനുവരി 16-ന് കോഴിക്കോട് ഗവ. ലോ കോളേജിലും 17-ന് കോഴിക്കോട് ഗവ. ലോ കോളേജ്, മര്‍ക്കസ് ലോ കോളേജ് എന്നിവിടങ്ങളിലും 19-ന് തൃശ്ശൂര്‍ ഗവ. ലോ കോളേജിലും നടക്കും.

വിദൂര വിദ്യാര്‍ഥികള്‍ സാമൂഹിക സേവന സര്‍ട്ടിഫിക്കറ്റ് നല്‍കണം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 2021 വര്‍ഷത്തില്‍ ബിരുദ പ്രവേശനം (സി.ബി.സി.എസ്.എസ്.) നേടിയിട്ടുള്ളവരും റീ അഡ്മിഷന്‍, സട്രീം ചേഞ്ച് എന്നിവ വഴി സി.ബി.സി.എസ്.എസ്.എസ്. 2021 ബാച്ചില്‍ പ്രവേശനം നേടിയിട്ടുള്ളവരും 2024 ഏപ്രിലില്‍ നടക്കുന്ന ആറാം സെമസ്റ്റര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തവരുമായ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തീകരണത്തിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് (സി.യു.എസ്.എസ്.പി.) ജനുവരി 15 വരെ സമര്‍പ്പിക്കാം.
പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ പരിധിയില്‍ ആശുപത്രി, ഓള്‍ഡ് ഏജ് ഹോം, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്റര്‍ (ഗവ. അംഗീകൃത സ്ഥാപനങ്ങള്‍) എന്നിവിടങ്ങളില്‍ ആറുദിവസത്തെ സാമൂഹിക സേവനം നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റാണ് സ്റ്റുഡന്റ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടത്. നേരത്തേ സമര്‍പ്പിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ശേഷം നിരസിച്ചിട്ടുണ്ടെങ്കില്‍ കാരണസഹിതം പോര്‍ട്ടലില്‍ കാണാനാകും. ഈ സര്‍ട്ടിഫിക്കറ്റുകള്‍ മാറ്റി അപ് ലോഡ് ചെയ്യാനുമാകും. ഫോണ്‍: 0494 2400288, 2407356.

അന്തര്‍സര്‍വകലാശാലാ വനിതാ ഫുട്‌ബോള്‍; കാലിക്കറ്റിനെ അഭിരാമി നയിക്കും

കാലിക്കറ്റ് സര്‍വകലാശാല ആതിഥേയരാകുന്ന ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാല വനിതാ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് 30-ന് സര്‍വകലാശാലാ കാമ്പസിലെ സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തില്‍ തുടക്കമാകും.
ദക്ഷിണേന്ത്യയില്‍ നിന്നുള്ള 36 സര്‍വകലാശാലകളാണ് ജനുവരി നാല് വരെ നടക്കുന്ന മത്സരങ്ങള്‍ക്കുള്ളത്. 30-ന് രാവിലെ ഏഴ് മണിക്ക് തുടങ്ങും. രണ്ട് മൈതാനങ്ങളിലായി ആദ്യ ദിവസം 16 മത്സരങ്ങള്‍ നടക്കും. കാലിക്കറ്റ് സര്‍വകലാശാലാ ആദ്യ ദിനം ജെ.എന്‍.ടി.യു.  ഹൈദരാബാദുമായി മത്സരിക്കും. കാലിക്കറ്റ് ടീമിനെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ ആര്‍. അഭിരാമി നയിക്കും. മാള കാര്‍മല്‍ കോളേജിലെ പി. അശ്വതിയാണ് വൈസ് ക്യാപ്റ്റന്‍.

ടീം അംഗങ്ങള്‍: പല്ലവിസിന റാവത്ത്, വി. ആരതി, ജെന്നിഫര്‍ ഡോര്‍ഡോ, പി. അനീന, അദിതി പാര്‍മര്‍, കെ. സാന്ദ്ര (സെന്റ് ജോസഫ്‌സ് ഇരിങ്ങാലക്കുട), എസ്. യദുപ്രിയ, പി. മേഘ (സെന്റ് മേരീസ് തൃശ്ശൂര്‍), ഇ. തീര്‍ത്ഥ ലക്ഷ്മി, അലക്‌സിബ പി സാംസണ്‍, എ. മേഘ്‌ന, ആര്‍. ദര്‍ശിനി ദേവി,
എം. സോന (സെന്റ് ജോസഫ്‌സ് ദേവഗിരി),
ശ്രീലക്ഷ്മി, സി. ലക്ഷ്മി, ടി. സൗപര്‍ണിക, വി. ഉണ്ണിമായ (കാര്‍മല്‍ മാള), ടി.ജി. ഗാ
ഥ (ജി.സി.പി.ഇ.), കെ. മാനസ (എം.സി.സി. കോഴിക്കോട്), ബി.ആര്‍. ജയ്ത്ര (സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍).
മുഖ്യ പരിശീലകന്‍: എം. അന്‍വര്‍ സാദത്ത്. സഹ പരിശീലക: നജ്മുന്നിസ.
മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ.  ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top