തൊഴിലവസരങ്ങൾ; റോണിയോ ഓപ്പറേറ്റർ കം പ്യൂൺ ഒഴിവ്

റോണിയോ ഓപ്പറേറ്റർ കം പ്യൂൺ ഒഴിവ്

കേരള മീഡിയ അക്കാദമിയിൽ ഒഴിവുള്ള റോണിയോ ഓപ്പറേറ്റർ കം പ്യൂൺ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കൽ വിഷയത്തിൽ ഐടിഐ വിദ്യാഭ്യാസ യോഗ്യതയും, ഇലക്‌ട്രോണിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അറിവും പ്രവൃത്തി പരിചയവുമുള്ളവർക്ക് മുൻഗണന. അപേക്ഷിക്കേണ്ട അവസാന തിയ്യതി : ജനുവരി 15. അപേക്ഷിക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030, ഫോൺ : 0484 2422275

കമ്പനി സെക്രട്ടറി ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവ് (ശമ്പളം 75,000/-) നിലവിലുണ്ട്. ബിരുദം, അസോസിയേറ്റ് കമ്പനി സെക്രട്ടറി, രണ്ട് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം എന്നീ യോഗ്യതകളുള്ള (എൽഎൽബി അഭിലഷണീയം) 18-30 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തത്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി ആറിന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻഓസി ഹാജരാക്കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top