‘ഭൂമിക്കൊരു തണലൊരുക്കി’ വൃക്ഷതൈകള്‍ നട്ട് വാക്കേഴ്‌സ് ക്ലബ്ബ് അംഗങ്ങള്‍

പരപ്പനങ്ങാടി : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിലെ കുട്ടികളും മെമ്പര്‍മാരുമാണ് വൃക്ഷതൈകള്‍ നട്ടത്. വീടുകളിലും റോഡോരങ്ങളിലുമായി നൂറോളം തൈകളാണ് നട്ടത്.

കോവിഡ് സാഹചര്യത്തില്‍ പരിശീലനം താത്കാലികമായി നിര്‍ത്തിവെച്ചതിനാല്‍ കുട്ടികളെല്ലാം വീട്ടിലാണ് തൈകള്‍ നട്ടത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ഉദ്ഘാടനം ഷാജി നിര്‍വ്വഹിച്ചു.
ക്ലബ്ബ് ഭാരവാഹികളായ,ഉണ്ണികൃഷ്ണന്‍ കേലച്ചന്‍കണ്ടി,അഡ്വ. റഷീദ്, അഡ്വ. സുല്‍ഫി, കെ.ടി വിനോദ് (ചീഫ് കോച്ച്), കടവത്ത് സൈതലവി, അബൂബക്കര്‍ ഹാജി, സനല്‍ കുമാര്‍ , പ്രജിത്ത് മാസ്റ്റര്‍, ഉബീഷ് , വിജേഷ്, ഷീബ, ബിനീഷ്, സിദ്ധീഖ്, മുസ്തഫ, വി പി രതീഷ് , പി.സുധീഷ് . എ.ജിതേഷ് എന്നിവരും തൈകള്‍ നട്ട് ചടങ്ങില്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top