സായൂജ് ചികില്‍സാ സഹായത്തിനായി ബിരിയാണി ചലഞ്ചുമായി നാട്ടുകാര്‍

സായൂജ്
സായൂജ്

പരപ്പനങ്ങാടി: സായൂജ് ചികില്‍സാ സഹായത്തിനായി മാര്‍ച്ച് 13, 20 തിയതികളിലായി ഒരു നാടൊരുമിക്കുകയാണ് . പ്രദേശത്തെ ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രണ്ടു ഞായറാഴ്ചകളിലായി നാട്ടുകാരുടെ സഹകരണത്തോടെ ബിരിയാണി ചലഞ്ചിലൂടെയാണ് ചികില്‍സാ ധനസമാഹരണം നടത്തുന്നത്.

നെടുവ-കോവിലകം പറമ്പിലെ കുറുങ്ങോടത്തില്‍ സദാശിവന്‍ – വിജയലക്ഷ്മി ദമ്പതികളുടെ മൂത്ത മകളായ സ്‌നേഹ ശിവനും രണ്ടാമത്തെ മകനായ സായൂജിനും ഒരേ തരത്തിലുള്ള ജനിതകരോഗം ബാധിക്കുകയും സ്‌നേഹയുടെ ഇരു വൃക്കകളും പാന്‍ക്രിയാസും ഒരുമിച്ച് മാറ്റിവെക്കാനുള്ള ധനസമാഹരണത്തിനായി നാട്ടുകാര്‍ സ്‌നേഹചികില്‍സ സഹായ നിധി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി ഏതാണ്ട് 30 ലക്ഷം രൂപ സ്വരൂപിച്ചിരിക്കെയാണ് കോയമ്പത്തുര്‍ കോവെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ സ്‌നേഹക്ക് കൊവിഡ് ബാധിക്കുന്നതും പിന്നീട് കഴിഞ്ഞ ഫെബ്രുവരി 5ന് മരണപ്പെടുകയുമുണ്ടായത്.

വിധിക്ക് മുന്നില്‍ കീഴടങ്ങിയ സ്‌നേഹ മോളുടെ ചികില്‍സാര്‍ത്ഥം സ്വരൂപിച്ചിരുന്ന 30 ലക്ഷം രൂപയില്‍ 15 ലക്ഷത്തോളം രൂപ സ്‌നേഹയുടെയും സായൂജിന്റെയും ഇതുവരെയുള്ള ചികില്‍സക്കും വിദേശ രാജ്യങ്ങളിലടക്കം നടത്തിയ ജനിതക പരിശോധനകള്‍ക്കും വേണ്ടി ചിലവായിക്കഴിഞ്ഞിരുന്നു.

സദാശിവന്റെ രണ്ടാമത്തെ മകനായ സായൂജിനും ഷുഗര്‍ ലെവല്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന അപൂര്‍വ്വ രോഗം ബാധിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും 17 വയസ്സുകാരനായ സായൂജിന്റെയും പാന്‍ക്രിയാസും വൃക്കകളും ഒരുമിച്ച് മാറ്റിവെക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട് ഇതിനായി ഏകദേശം 50 ലക്ഷം രൂപ ചിലവ് വരുന്നു.
കരാര്‍ നിര്‍മാണ തൊഴിലാളിയായ സദാശിവന്‍ ജീവിതത്തില്‍ സ്വരുക്കൂട്ടിയത് മുഴുവന്‍ മക്കളുടെ ചികില്‍സക്കായി ചിലവഴിച്ചുകഴിഞ്ഞു തുടര്‍ ചികില്‍സക്ക് വഴിയില്ലാതെ വിഷമവൃത്തത്തിലായ സദാശിവന്റെ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ ജനസമൂഹം മുന്‍കൈയെടുത്തു കൊണ്ട് ‘സായുജ് ചികില്‍സാ സഹായ നിധി’ എന്ന പേരില്‍ നാട്ടുകാരുടെ കൂട്ടായ്മ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട് . അസുഖം ബാധിച്ച് നിസ്സഹായരായി കഴിയുന്ന ഈ കുഞ്ഞിന്റെ ജീവിതം പ്രതീക്ഷയര്‍പ്പിക്കുന്നത് സുമനസുകളുടെ സഹായത്തിലാണ്. കാരുണ്യത്തിന്റെ കൈവഴികള്‍ ചികില്‍സാ സഹായ നിധിയിലേക്കെത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട ചികില്‍സ ഉടനെ ലഭ്യമാക്കാനാവും
അതിനായി പരപ്പനങ്ങാടി നഗരസഭ 5,6,7 ആനപ്പടി, മൊടുവിങ്ങല്‍, കീഴ് ചിറ, ഡിവിഷനിലെ ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ ബിരിയാണി ചലഞ്ച് പരിപാടിയിലൂടെയാണ് ചികില്‍സാ ധനസമാഹരണം നടത്തുന്നത് മാര്‍ച്ച് 20ന് ഞായറാഴ്ച 04,08, 38 ചെട്ടിപ്പടി, കോവിലകം, അയ്യപ്പന്‍കാവ് ഡിവിഷനുകള്‍ കേന്ദ്രീകരിച്ചും ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നുണ്ട്. ബുക്കിംഗ് നമ്പര്‍;8086243824, 9846352525

Share news
error: Content is protected !!
Scroll to Top