ജില്ലാ പോലീസ് മേധാവികള്‍ക്ക് സ്ഥലംമാറ്റം ; മലപ്പുറത്ത് എസ് .ശശിധരന്‍

തിരുവനന്തപുരം: ജില്ലാ ആസ്ഥാനങ്ങളില്‍ പോലീസ് മേധാവിമാര്‍ക്ക് മാറ്റം. കിരണ്‍ നാരായണന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയാകും. വൈഭവ് സക്‌സേനയാണ് പുതിയ എറണാകുളം റൂറല്‍ മേധാവി. ഡി ശില്‍പ്പ കോഴിക്കോട് റൂറലിലും നവനീത് ശര്‍മ തൃശൂര്‍ റൂറലിലും എസ് ശശിധരന്‍ മലപ്പുറത്തും നിയമിതനായി.

ബിജോയ് കാസര്‍കോട്, കെഎം സാബു മാത്യു കൊല്ലം റൂറല്‍ എന്നിവരാണ് സ്ഥാനമേല്‍ക്കുന്ന മറ്റുള്ളവര്‍. കൊല്ലം കമ്മീഷണറായി വിവേക് കുമാറും ഇടുക്കിയില്‍ ടികെ പ്രദീപുമാണ് പുതിയതായി സ്ഥാനമേല്‍ക്കുന്നത്. കൊച്ചി ഡിസിപിയായി കെഎസ് സുദര്‍ശന്‍ എത്തും. അനൂജ് പലിവാളാണ് കോഴിക്കോട് ഡിസിപി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top