ആവശ്യമായ ചേരുവകള്‍
റാഗിപൊടി – 1/2 കപ്പ്
വാഴപ്പഴം പഴുത്തത് – 1
മിക്‌സഡ് ഫ്രൂട്ട്‌സ് – 1/2 കപ്പ് (റാസ്‌ബെറി, സ്‌ട്രോബെറി, ബ്ലൂബെറി)
പാല്‍ – 1 കപ്പ്
വാനില എസ്സെന്‍സ് – 1/2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ പാനില്‍, റാഗി പൊടിയും കുറച്ച് വെള്ളവും യോജിപ്പിച്ച് ഒരു പേസ്റ്റ് ഉണ്ടാക്കുക. ശേഷം റാഗി പേസ്റ്റ്, പഴം, മിക്‌സഡ് ഫ്രൂട്ട്‌സ്, പാല്‍, വാനില എസ്സെന്‍സ് എന്നിവ ഒരു ബ്ലെന്‍ഡറില്‍ ഇട്ട് നന്നായ് ബ്ലെന്‍ഡ് ചെയ്‌തെടുക്കുക. സ്മൂത്തി വളരെ കട്ടിയാണെങ്കില്‍, ആവശ്യമുള്ള പാല്‍ ചേര്‍ക്കുക. റാഗി സ്മൂത്തി ഒരു ഗ്ലാസിലേക്ക് ഒഴിക്കുക. ആവശ്യമെങ്കില്‍ ഐസ് ക്യൂബ്, നട്‌സ് എന്നിവയും ചേര്‍ക്കാം.




