മൂന്നിയൂരില്‍ സ്‌കൂളുകള്‍ക്ക് സമീപമുള്ള കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

മൂന്നിയൂര്‍ : ദി സിഗരറ്റ് ആന്റ് അദര്‍ ടുബാക്കോ പ്രൊഡക്റ്റ്‌സ് ആക്റ്റ് 2003 പ്രകാരം പാറേക്കാവ് , കളിയാട്ട മുക്ക് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളുടെ 100 വാര ചുറ്റളവില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിനും , നിയമപ്രകാരമുള്ള ബോര്‍ഡ് സ്ഥാപിക്കാത്തതിനും പിഴ ഈടാക്കി.

വരും ദിവസങ്ങളില്‍ സ്‌കൂളുകള്‍ക്ക് സമീപമുള്ള കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കും എന്ന് എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് റഫീഖ് പുള്ളാട്ട് അറിയിച്ചു.

ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ എം. സബിതയുടെ മേല്‍നോട്ടത്തില്‍ നടന്ന പരിശോധനയില്‍ ജെ.എച്ച് .ഐ മാരായ ജോയ് .എഫ് , പ്രദീപ് കുമാര്‍ എ.വി എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top