കൊച്ചി: ആലുവ ബൈപ്പാസ് ഫ്‌ളൈ ഓവറില്‍ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ രാത്രി എട്ടോടെ എറണാകുളം അങ്കമാലി ദേശീയപാതയില്‍ ഇടപ്പള്ളി മേല്‍പ്പാലത്തിലാണ് സംഭവം . സംഭവത്തില്‍ കാര്‍ ഭാഗികമായി കത്തിനശിച്ചു. തൃശ്ശൂര്‍ ഭാഗത്തേക്ക് പോയ വടുതല സ്വദേശികളായ രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. യാത്രക്കാര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി.
വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. അപകടത്തെ തുടര്‍ന്ന് ആലുവ റൂട്ടില്‍ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
യാത്രക്കിടെ ബോണറ്റില്‍ നിന്ന് തീ ഉയരുന്നത് കണ്ടപ്പോള്‍ കാറിലുണ്ടായിരുന്നവര്‍ കാര്‍ നിര്‍ത്തി ഇറങ്ങിയോടി. പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു. വാഹനം പൂര്‍ണമായി കത്തി നശിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




