Section

malabari-logo-mobile

ബംഗാളിലെ സിലിഗുഡിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം;5 മരണം;25 പേര്‍ക്ക് പരിക്ക്

HIGHLIGHTS : Trains collide in Siliguri, Bengal

ഡാര്‍ജിലിംഗ്: ബംഗാളിലെ സിലിഗുഡിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാഞ്ചന്‍ജംഗ എക്സ്പ്രസും ഗുഡ്സ് ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് അപകടം സംഭവിച്ചത്‌
അപകടസ്ഥലത്തേക്ക് ഡോക്ടേഴ്സ് ഉള്‍പ്പെടെയുള്ള സംഘത്തെ അയച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. രക്ഷാപ്രവര്‍ത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തകര്‍ന്ന കോച്ചിനുള്ളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

അസാമിലെ സില്‍ച്ചറില്‍ നിന്ന് കൊല്‍ക്കത്തയിലെ സീയാല്‍ദയിലേക്ക് പോയ ട്രെയിന്‍ ആണ് അപകടത്തില്‍പ്പെട്ടത്. ട്രെയിനിന്റെ പിന്നില്‍ വന്ന് ഗുഡ്സ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. രംഗപാണി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. മൂന്ന് ബോഗികള്‍ പാളം തെറ്റിയിട്ടുണ്ട്.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!