പരപ്പനങ്ങാടി നഗരസഭ ദേശീയ നഗര ഉപജീവന ദൗത്യത്തിലൂടെ സൗജന്യ പരിശീലനവും തൊഴിലും നല്‍കുന്നതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു. 2021 ജനുവരി 7, 8,9 തീയതികളില്‍ 7994886040 എന്ന നമ്പറില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നേരിട്ട് വിളിച്ചു 9633458733 നമ്പറില്‍ വാട്‌സ്ആപ്പ് മുഖേനയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 12 /01/2021 ന് രാവിലെ 10മണിമുതല്‍ നടക്കുന്ന മൊബൈലിസേഷന്‍ ക്യാമ്പില്‍ പങ്കെടുക്കാം.
പരപ്പനങ്ങാടി നഗരസഭ ഓഡിറ്ററിയത്തില്‍ വെച്ച് 12/01/2021 രാവിലെ 10 മണിക്ക് മൊബൈലിസേഷന്‍ ക്യാമ്പ് നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ ഉല്‍ഘടനം നിര്‍വഹിക്കും. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാനു അധ്യക്ഷത വഹിക്കും.


ഹാജരാക്കേണ്ട രേഖകള്‍
1. നഗരസഭയില്‍ നിന്നും അപേക്ഷ ഫോം
2. ആധാര്‍ കാര്‍ഡ് കോപ്പി.
3. റേഷന്‍ കാര്‍ഡ് കോപ്പി
4. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
5.എസ്എസ്എല്‍സി കോപ്പി
6. മറ്റു യോഗ്യത സര്‍ട്ടിഫിക്കറ്റ് കോപ്പി
7. നഗരസഭയില്‍ സ്ഥിരതാമസമാണെന്നും വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയാണെന്നും അറിയിക്കുന്ന കൗണ്‍സിലറുടെ സാക്ഷ്യപ്പെടുത്തല്‍.
വ്യത്യസ്ത മേഖലകളിലെ വിവിധ കോഴ്‌സുകള്‍ക്ക് മൂന്ന് മുതല്‍ ഒമ്പത് മാസം വരെ കാലാവധിയാണ് ഉണ്ടാവുക വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള എന്‍ സി വി ടീ അഥവാ എസ് എസ് സി സര്‍ട്ടിഫിക്കറ്റും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയും ഉറപ്പാക്കുന്നു. ട്രെയിനിങ് ഫീസ്, സ്റ്റഡി മെറ്റീരിയല്‍സ്, ഭക്ഷണം, നിയമനാനന്തര സഹായം എന്നിവ നഗരസഭ നല്‍കുന്നതാണ്. എസ്എസ്എല്‍സി അടിസ്ഥാന യോഗ്യതയുള്ള 18നും 35നും ഇടയില്‍ പ്രായമുള്ള നഗരസഭയില്‍ സ്ഥിരതാമസം ആയിട്ടുള്ള വാര്‍ഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. മുപ്പതോളം സെന്ററുകളില്‍ പരിശീലനം ലഭിക്കുന്നതിനു സൗജന്യമായി 7994886040 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സ്‌ക്രീനിംഗ് നടത്തിയാകും സൗജന്യ പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്.
സൗജന്യ കോഴ്‌സുകള്‍
1.പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍
2. ബാങ്കിങ് അക്കൗണ്ടിംഗ്
3 മെഷീന്‍ ഓപ്പറേറ്റര്‍ പ്ലാസ്റ്റിക് പ്രോസസിംഗ്
4 മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍
5 ഫീല്‍ഡ് എന്‍ജിനീയര്‍,RACW
6 ഫീല്‍ഡ് ടെക്നീഷ്യന്‍ എസി
7 ബേസിക് ഓട്ടോമോട്ടീവ് സര്‍വീസ് ടെക്‌നീഷ്യന്‍ 2/3വീലര്‍
8സിഎന്‍ സി ഓപ്പറേറ്റര്‍
9 ഖക് ഇന്‍സ്‌പെക്ടര്‍ L4
10 ജ്വല്ലറി ഡീറ്റെയില്‍സ് അസോസിയേറ്റ്
11 ത്രൂ ഹോള്‍ അസംബ്ലി ഓപ്പറേറ്റര്‍
12 സിസിടിവി ഇന്‍സ്റ്റാളേഷന്‍ ടെക്‌നീഷ്യന്‍
13 മള്‍ടട്ടി കുസിന്‍ കുക്ക്
14 ഇലക്ട്രിഷന്‍
15 ഇലക്ട്രീഷന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ്
16 ഫീല്‍ഡ് ടെക്‌നീഷ്യന്‍ അദര്‍ ഹോം അപ്ലയന്‍സസ് 17 മെഷീന്‍ ഓപ്പറേറ്റര്‍ പ്ലാസ്റ്റിക് ഇന്‍ഡക്ഷന്‍ മോള്‍ഡിംഗ്
18 മെഷീന്‍ ഓപ്പറേറ്റര്‍ പ്ലാസ്റ്റിക് എക്‌സ്ട്രൂഷന്‍
19. ഷെഫ്
20 ടെസ്റ്റിംഗ് ആന്‍ഡ് ക്വാളിറ്റി കണ്ട്രോള്‍ ഓഫ് പ്ലാസ്റ്റിക് മെറ്റീരിയല്‍സ് ആന്‍ഡ് പ്രോഡക്റ്റ് ടെക്‌നീഷ്യന്‍