Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 495 പേര്‍ക്ക് രോഗമുക്തി;385 പേര്‍ക്ക് രോഗബാധ

HIGHLIGHTS : നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 360 പേര്‍ക്ക് ഉറവിടമറിയാതെ 15 പേര്‍ക്ക് ആരോഗ്യമേഖലയില്‍ മൂന്ന് പേര്‍ക്ക് രോഗം രോഗബാധിതരായി ചികിത്സയില്‍ 4,731 പേര...

മലപ്പുറം: ജില്ലയില്‍ ഇന്ന്  495 പേര്‍ കൂടി കോവിഡ് 19 രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗ മുക്തരായവരുടെ എണ്ണം 88,169 ആയി. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേരുള്‍പ്പടെ 385 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗബാധിതരായവരില്‍ 360 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 15 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. കൂടാതെ വിദേശ രാജ്യത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ ആറ് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയിലിപ്പോള്‍ 20,976 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 4,731 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 374 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 141 പേരും 153 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 494 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്ന് ഉണ്ടായിട്ടുള്ളത്.

sameeksha-malabarinews

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

കോളജുകള്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലമുള്‍പ്പടെ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും മറ്റ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (ജനുവരി 05) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 03
ആലങ്കോട് 01
ആലിപ്പറമ്പ്  02
അമരമ്പലം  07
ആനക്കയം 02
അരീക്കോട്  10
ആതവനാട് 04
ചീക്കോട്  05
ചേലേമ്പ്ര  01
ചെറിയമുണ്ടം  01
ചെറുകാവ്  03
ചോക്കാട് 01
ചുങ്കത്തറ  04
എടക്കര  08
എടപ്പറ്റ 01
എടപ്പാള്‍  04
എടവണ്ണ  11
എടയൂര്‍  01
ഏലംകുളം 18
കാലടി 02
കല്‍പകഞ്ചേരി 01
കണ്ണമംഗലം 01
കരുവാരക്കുണ്ട് 01
കാവനൂര്‍  03
കീഴാറ്റൂര്‍  02
കീഴുപറമ്പ 07
കൊണ്ടോട്ടി  15
കൂട്ടിലങ്ങാടി  01
കോട്ടക്കല്‍  04
കുറ്റിപ്പുറം  04
കുഴിമണ്ണ 01
മക്കരപ്പറമ്പ 01
മലപ്പുറം  28
മമ്പാട് 04
മംഗലം 06
മഞ്ചേരി 07
മങ്കട  06
മാറാക്കര 02
മാറഞ്ചേരി 01
മേലാറ്റൂര്‍ 02
മൂന്നിയൂര്‍  02
മൂര്‍ക്കനാട്  05
മൂത്തേടം  01
മൊറയൂര്‍  02
മുതുവല്ലൂര്‍ 05
നന്നമ്പ്ര 01
നന്നംമുക്ക് 05
നിലമ്പൂര്‍  11
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 01
ഒഴൂര്‍ 01
പള്ളിക്കല്‍ 04
പാണ്ടിക്കാട്  04
പരപ്പനങ്ങാടി 08
പെരിന്തല്‍മണ്ണ  10
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 02
പെരുവല്ലൂര്‍ 01
പൊന്മുണ്ടം 01
പൊന്നാനി  04
പൂക്കോട്ടൂര്‍  02
പോരൂര്‍  07
പുലാമന്തോള്‍  06
പുളിക്കല്‍  05
പുല്‍പ്പറ്റ 01
താനാളൂര്‍ 02
താനൂര്‍ 02
തവനൂര്‍  02
താഴേക്കോട്  03
തേഞ്ഞിപ്പാലം  01
തെന്നല 02
തിരുനാവായ 01
തിരുവാലി 06
തൃക്കലങ്ങോട്  05
തൃപ്രങ്ങോട്  01
തുവ്വൂര്‍ 03
തിരൂര്‍  08
തിരൂരങ്ങാടി  06
ഊര്‍ങ്ങാട്ടിരി 10
വളാഞ്ചേരി  06
വളവന്നൂര്‍ 02
വള്ളിക്കുന്ന്  07
വട്ടംകുളം  02
വാഴക്കാട്  06
വാഴയൂര്‍  02
വഴിക്കടവ്  05
വേങ്ങര  10
വെട്ടത്തൂര്‍ 02
വെട്ടം  05
വണ്ടൂര്‍  09

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!