
കോഴിക്കോട് : ട്രെയിനുകളിൽ മോഷണം സ്ഥിരമാക്കിയ മലപ്പുറം നിലമ്പൂർ വാണിയമ്പലം മുഹമ്മദ് സിഫിൽ (23) കോഴിക്കോട് റെയിൽവേ പൊലീസിൻ്റെ പിടിയിൽ. കാരയ്ക്കൽ എറണാകുളം എക്സ്പ്രസിലെ യാത്രക്കാരന്റെ ഐ ഫോൺ മോഷണം, ബംഗളൂരുവിൽ വച്ച് പരിചയപ്പെട്ടയാളിൽ നിന്ന് ട്രെയിൻ യാത്രക്കിടെ സംസാരിക്കാനായി ഫോൺ വാങ്ങിയ ശേഷം കടന്നുകളയൽ, എറണാകുളം നിസാമുദ്ദീൻ ട്രെയിനിൽ നിന്ന് ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ബാഗ് മോഷണം, പുതുച്ചേരി മംഗലാപുരം എക്സ്പ്രസിൽ ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ബാഗ് മോഷ്ടിച്ച കേസുകളിലാണ് അറസ്റ്റ്.
പ്രതിയിൽ നിന്ന് ആപ്പിൾ ഐ ഫോൺ, റിയൽ മീയുടെ ഫോൺ എന്നിവ കണ്ടെടുത്തു. രണ്ട് ലാപ്ടോപ്പുകൾ കണ്ടെത്താനുണ്ട്.
പ്രതിയുടെ പേരിൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിൽ കേസുകളുണ്ട്. കോഴിക്കോട് റെയിൽവേ പൊലീസ് ഇൻസ്പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ പി കെ ബഷീർ, എം പി അനി, ഡാൻസാഫ് അംഗങ്ങളായ പി ബി ജോസ്, അഖിലേഷ്, സജികുമാർ, ആർപിഎഫ് ഉദ്യോഗസ്ഥരായ എസ്ഐ ഷിനോജ്കുമാർ, എഎസ്ഐമാരായ ഷിജു, രഞ്ജിത്ത്, രാധാകൃഷ്ണൻ, ബാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




