സൗദിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്ന പ്രതി അറസ്റ്റിൽ

കൊയിലാണ്ടി : സൗദിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്ന കേസിലെ പ്രതിയെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പാട് കണ്ണങ്കടവ് പരിക്ക്ണ്ടി പറമ്പിൽ സൽമാൻ ഫാരിസ് (31) ആണ് പിടിയിലായത്. മലപ്പുറം സ്വദേശികൾ നടത്തുന്ന ജ്വല്ലറിയിൽ നിന്ന് ജീവനക്കാരായ മൂന്നുപേർ അഞ്ചുകോടി രൂപയുടെ സ്വർണം കവർന്നുവെന്നാണ് കേസ്.

2025 ആഗസ്ത് 10നാണ് സംഭവം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് ഇൻസ്പെക്ടർ സുമിത് കുമാർ, എസ്ഐ ഗിരീഷ്, എസ്സിപിഒമാരായ പ്രവീൺകുമാർ, കരീം, സിപിഒ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top