ഹെറോയിൻ കടത്തു സംഘത്തിലെ മുഖ്യകണ്ണി ഛോട്ടു ഭായ് പിടിയിൽ

കക്കോടി: കോഴിക്കോട്, മടവൂർ മുട്ടാഞ്ചേരി ഭാഗങ്ങളിൽ എക്സൈസ് എൻഫോഴ്സ്മെന്റ്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ ഹെറോയിൻ കടത്തിലെ പ്രധാന കണ്ണി പിടിയിൽ. ‘ഛോട്ടു ഭായ്’ എന്ന പേരിൽ അറിയപ്പെടുന്ന റഖീബ് അൽ അലം എന്നയാളെയാണ് പിടികൂടിയത്. വിപണിയിൽ 2 ലക്ഷത്തോളം വില വരുന്ന 50 ഗ്രാം ഹെറോയിനുമായാണ് ഇയാൾ പിടിയിലായത്.

ബംഗാളിൽ നിന്ന് ഹെറോയിൻ എത്തിച്ച് ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലെ ചെറുകിട വിൽപ്പനക്കാർക്ക് ഗ്രാമിന് 3000 മുതൽ 4000 രൂപ വരെ നിരക്കിൽ ആണ് വിൽപ്പന നടത്തിയിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന ശൃംഖലയെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.

എക്സൈസ് എൻ ഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ പ്രജിത്ത്, എക്സൈസ് ഇൻസ്പെക്ടർ എസ് ശരത്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രവീൺകുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ ജംഷീർ, അശ്വന്ത്, സിവിൽ എക്സൈസ് ഓഫീസർ ശ്രീജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രബീഷ് തുടങ്ങിയവർ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top