ബെര്‍ത്ത് വീണ് ട്രെയിന്‍ യാത്രക്കാരന് പരിക്ക്

HIGHLIGHTS : Train passenger injured after berth falls

തിരുവനന്തപുരം : ട്രെയിനിലെ ബെര്‍ത്ത് വീണ് യാത്രക്കാര ന് പരിക്കേറ്റു. കൊല്ലം ചവറ സ്വദേശി ശ്രീജേ ഷിനാണ് (38) പരി ക്കേറ്റത്. കൊല്ലത്തു നിന്ന് പകല്‍ 3.35ന് പു റപ്പെട്ട കൊല്ലം -നാഗ ര്‍കോവില്‍ പാസഞ്ച റിലാണ് സംഭവം. സൈഡ് ലോവര്‍ സീ റ്റില്‍ ഇരിക്കവെ എതി ര്‍വശത്തുള്ള സീറ്റി ന്റെ ഭാഗം ഇളകി കാ ലില്‍ വീഴുകയായിരു ന്നു. കാലിന്റെ എല്ല് പൊട്ടിയ ശ്രീജേഷ് ചി കിത്സയിലാണ്.

തിരുവനന്തപുര ത്തേക്ക് ജോലിക്കാ യി വരവെ വര്‍ക്കല കഴിഞ്ഞപ്പോഴാണ് അപകടം. ട്രെയിനില്‍ യാത്രക്കാര്‍ കുറവായിരുന്നു. ട്രെയിനിന്റെ കുലുക്കത്തില്‍ ഇളകിവീണെന്നാണ് കരുതുന്ന ത്. വര്‍ക്കലവരെ ഈ സീറ്റില്‍ യാത്രക്കാരനുണ്ടായിരുന്നു. ഇയാള്‍ എഴുന്നേറ്റ് പോയപ്പോ
ഴാണ് ബെര്‍ത്തായി മറ്റാവുന്ന സീറ്റിന്റെ ചാരി ഇരിക്കുന്ന ഭാ ഗം മറിഞ്ഞുവീണത്. എതിര്‍വശത്ത് ആളില്ലാത്ത തിനാല്‍ സീറ്റിലേക്ക് കാല്‍ നീ ട്ടി ഇരിക്കുകയായിരുന്നു ശ്രീ ജേഷ്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!