ചെങ്കല്‍ കടത്ത്; മിനിലോറികളും മണ്ണുമാന്തിയന്ത്രവും പിടികൂടി

HIGHLIGHTS : Trafficking Red stone; Mini-lorries and earth-moving machines were seized

മഞ്ചേരി: പയ്യനാട് സ്റ്റേഡിയം പരിസരത്തെ ചെങ്കല്‍ ക്വാറികളില്‍ അനധികൃത ഖനനം നടത്തിയ ടിപ്പര്‍ ലോറിക ളും മണ്ണുമാന്തി യന്ത്രങ്ങളും പിടി കൂടി. 13 ലോറികളും ഒരു മണ്ണുമാ ന്തിയന്ത്രവുമാണ് റവന്യൂ വകുപ്പ് പിടികൂടിയത്. സ്റ്റേഡിയത്തിന് ഭീഷണിയാകു ന്ന തരത്തില്‍ ചെങ്കല്‍ ഖനനം നടത്തുന്നതായി വ്യാപക പരാതി യുയര്‍ന്നിരുന്നു. ക്വാറി ഉടമകള്‍ അനധികൃത ഖനനത്തിന് റവന്യു വകുപ്പ് പിടികൂടിയ ലോറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജി യോളജി വകുപ്പിന്റ് റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് നല്‍കും.

വാഹനങ്ങള്‍ മഞ്ചേരി താലു ക്ക് ഓഫീസ് പരിസരത്തേക്ക് മാ റ്റി. ഏറനാട് തഹസില്‍ദാര്‍ എം മുകുന്ദന്‍, പയ്യനാട് വില്ലേജ് ഓഫീസര്‍ അബ്ദുല്‍ റഷീദ്, സ്‌ക്വാ ഡ് അംഗങ്ങളായ ഷംസുദ്ദീന്‍, ഹബീബ് റഹ്‌മാന്‍ എന്നിവര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃ ത്വം നല്‍കി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!