ട്രെയിനില്‍ കടത്തുകയായിരുന്ന 114 കുപ്പി മദ്യവുമായി രണ്ടുപേര്‍ പിടിയില്‍

വ്യജമദ്യമാണെന്ന് സംശയം : പിടിയിലായത് താനൂര്‍ സ്വദേശികള്‍
imagesഷൊര്‍ണ്ണൂര്‍ ട്രെയിനില്‍ മദ്യം കടത്തുകയായിരുന്ന രണ്ടു പേരെ 114 കുപ്പി മാഹിനിര്‍മ്മിതമെന്ന് കരുതുന്ന വിദേശമദ്യം എക്‌സൈസ് ഇന്റലിജെന്‍സ് വിഭാഗം പിടികൂടി. കണ്ണൂര്‍ കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചറില്‍ നിന്ന് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് താനൂര്‍ സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിറക്കല്‍ പുളിക്കല്‍ വീട്ടില്‍ മണികണ്ഠന്‍(42), കാട്ടലിങ്ങാടി പുതിയകത്ത് വീട്ടില്‍ അബ്ദു(50) എന്നിവരാണ് പിടിയിലായത്.

മറ്റഡോര്‍ ത്രീ എക്‌സ് റം എന്ന ലേബലൊട്ടിച്ച മദ്യകുപ്പികളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. എന്നാല്‍ ലേബലില്‍ പറഞ്ഞ പോണ്ടിച്ചേരിയിലെ ഡിസ്റ്റലറിയുടെ ഉടമയുമായി ബന്ധപ്പെട്ടപ്പോള്‍ ഈ പേരിലുള്ള മദ്യം തങ്ങള്‍ പുറത്തിറക്കുന്നില്ലെന്നാണ് എകസൈസിന് ലഭിച്ച വിവരം. മാഹിയില്‍ നിന്ന വാങ്ങിയെന്ന് പ്രതികള്‍ പറയുന്നുണ്ടെങ്ങിലും ഇത് സ്ഥിതീകരിച്ചിട്ടില്ല. മലപ്പുറം ജില്ലയില്‍ എവിടയോ വച്ച് സ്പിരിറ്റില്‍ കളര്‍ ചേര്‍ത്ത് നിര്‍മ്മിച്ച വ്യാജമദ്യമാണ് ഇതെന്നാണ് എക്‌സൈസിന്റെ സംശയും

പിടിയിലായ മദ്യം പാലക്കാട് ജില്ലയിലെ പത്തിരപ്പാലത്തേക്കുള്ളതാണെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്

എക്‌സൈസ് ഇന്റലിജെന്‍സ് ഇന്‍സ്‌പെക്ടര്‍ പികെ സതീഷ്, കുഴല്‍മന്ദം ഇന്‍സ്‌പെകടര്‍ സജീവ്കുമാര്‍, പിഎല്‍ ജോസ് പ്രിവന്റീവ് ഓഫീസര്‍ ഷൗക്കത്തലി, മുഹമ്മദ് അബ്ദുല്‍സലീം, സത്താര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

 

Share news
error: Content is protected !!
Scroll to Top