ഇകെ വിഭാഗം സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങുന്നു

Untitled-1 copyമലപ്പുറം: മുസ്ലീംലീഗിനെ അനുകൂലിക്കുന്ന പ്രബലസുന്നിവിഭഗമായ ഇകെ ഗ്രൂപ്പ് സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങുന്നു. ഇകെ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള സമസ്തയുടെ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പരാതിപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്നാരോപിച്ചാണ് ഇകെ വിഭാഗം പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

ഏറനാട് തച്ചനാടും പള്ളിക്കല്‍ ബസാറിലും വ്യാജരേഖ ഉണ്ടാക്കി സമസ്തയുടെ സ്ഥാപനങ്ങള്‍ പിടിച്ചടക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പരാതിപ്പെട്ടിട്ടും അറസ്റ്റ് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. പ്രക്ഷോഭത്തിന്റെ ഭാഗമായി പതിനായിരം പേരെ പങ്കെടുപ്പിച്ചുകൊണ്ട് മലപ്പുറം എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top