ചെമ്മാട്ടെ കടകളില്‍ നിന്ന് മോഷണം നടത്തിയ പതിനാറുകാരന്‍ പിടിയില്‍

chemmad copyതിരൂരങ്ങാടി: കഴിഞ്ഞ ദിവസം ചെമ്മാട്ടെ രണ്ട് കടകളില്‍ നിന്നായി ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും മോഷണം പോയ സംഭവത്തില്‍ പതിനാറുകാരന്‍ പിടിയില്‍. കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴ കക്കാട് സ്വദേശിയായ കൗമാരക്കാരനാണ് പിടിയിലായത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടന്ന അന്വേഷണത്തിലാണ് മോഷ്ടാവിനെ കണ്ടെത്തിയത്.

ജംഷീദ്, ഹുസൈന്‍ എന്നിവരുടെ കടയില്‍ നിന്ന് കഴിഞ്ഞ 30ാം തിയ്യതി ഉച്ചക്കാണ് കളവ് നടന്നത്. കടയിലുള്ളവര്‍ പള്ളിയില്‍ പോയ സമയത്ത് ലാപ്‌ടോപും 18 മൊബൈല്‍ ഫോണുമാണ് കളവ് പോയത്.

 

Share news
error: Content is protected !!
Scroll to Top