വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മരിച്ചു

Untitled-1 copyകാഞ്ഞിരപ്പള്ളി: തിങ്കളാഴ്ച വൈകീട്ട് 5 മണിയോടെ കാഞ്ഞിരപ്പള്ളി ബസ്റ്റാന്‍ഡിന് സമീപത്തെ ഇടവഴിയില്‍ അവശനിലയില്‍ കണ്ടെത്തിയ കൂട്ടകാരികളായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മരിച്ചു.പൊന്‍കുന്നം സ്വദേശി രാജീവ്-ആഷാകുമാരി ദമ്പതികളുടെ മകള്‍ ബിന്ധ്യ(17) ആണ് മരിച്ചത്. മറ്റേ പെണ്‍കുട്ടിയ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിഷം കഴിച്ചതാണ് മരണകാരണമെന്ന് കരുതുന്നു. പെണ്‍കുട്ടികളുടെ ബാഗില്‍ നിന്ന് വിഷമടങ്ങിയ കുപ്പിയും ചുരിദാറും കണ്ടെത്തിയിട്ടുണ്ട്.

പെണ്‍കുട്ടികളെ അവശനിലയില്‍ കണ്ട അതുവഴി വന്ന പ്രദേശfക ചാനല്‍ ലേഖകന്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് കുട്ടികളെ പോലീസ് ജീപ്പില്‍ ആശുപത്രിയില്‍ എത്തിച്ചത്.കാഞ്ഞിരപ്പള്ളിയിലെ ഒരേ വിദ്യാലയത്തിലാണ് ഇരുവരും പഠിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top