പോലീസിനെ ആക്രമിച്ച മണല്‍ മാഫിയസംഘത്തെ റിമാന്റ് ചെയ്തു

20140810_183703 copyപരപ്പനങ്ങാടി : കുണ്ടന്‍കടവില്‍ നിന്നും അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറി പരിശോധിക്കാനെത്തിയ പോലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ച രണ്ടു പേരെ കോടതി റിമാന്‍ഡു ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. അഞ്ചംഗസംഘമാണ് പോലീസിനെ ആക്രമിച്ചത്. ഇവരില്‍ രണ്ട് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് പിടികൂടിയ മമ്പുറം സ്വദേശികളായ റഷീദലി (36), നസറുദ്ദീന്‍ (24) എന്നിവരെ പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top