Section

malabari-logo-mobile

തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കുന്നതിനിടയില്‍ ഷോക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

HIGHLIGHTS : ഷൊര്‍ണ്ണൂര്‍ : തീവണ്ടിക്ക് മുകളില്‍ കയറി മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കുന്നതിനിടയില്‍ റെയില്‍വേ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് ചികില്‍സയിലായിരുന...

21646_602411ഷൊര്‍ണ്ണൂര്‍ : തീവണ്ടിക്ക് മുകളില്‍ കയറി മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കുന്നതിനിടയില്‍ റെയില്‍വേ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ചാലിശ്ശേരി കിഴക്കേ ചാത്തന്നൂര്‍ കൈപ്രം വളപ്പില്‍ മൊയ്തീന്റെ മകന്‍ ഷിഹാബുദ്ദീന്‍ (14) ആണ് ചികില്‍സക്കിടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച വൈകീട്ടോടെ മരണപ്പെട്ടത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷൊര്‍ണ്ണൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിക്ക് മുകളില്‍ കയറി മൊബൈലില്‍ സ്വന്തം ചിത്രം എടുക്കുന്നതിനിടയിലാണ് ഷിഹാബുദ്ദീന് ഷോക്കേറ്റത്. തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷിഹാബുദ്ദീനെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഷോക്കേറ്റ് വസ്ത്രമടക്കം കത്തിപോയി ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുമ്പ് സംസാരിച്ച് തുടങ്ങിയ ഷിഹാബുദ്ദീന്‍ ഖരരൂപത്തിലുള്ള ഭക്ഷണവും കഴിച്ച് തുടങ്ങിയിരുന്നു.

sameeksha-malabarinews

ചാത്തന്നൂര്‍ സ്‌കൂളിലെ 9 ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഷിഹാബുദ്ദീന്‍. പാത്തുമ്മയാണ് മാതാവ്. സഹോദരങ്ങള്‍ ബല്‍ക്കീസ്, ബാഹിത്ത്.

 

ഫോട്ടോ കടപ്പാട് : മാതൃഭൂമി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!