Section

malabari-logo-mobile

തീവണ്ടിയില്‍ നിന്ന്‌ വീണ്‌ പരിക്കേറ്റ തിരൂരങ്ങാടി സ്വദേശിയുടെ നില അതീവഗുരുതരം

HIGHLIGHTS : തിരൂരങ്ങാടി: വ്യാഴാഴ്‌ച പുലര്‍ച്ചെ പള്ളിപ്പുറത്തിനും കുറ്റിപ്പുറത്തിനുമിടയില്‍ തീവണ്ടിയില്‍ നിന്ന്‌ വീണ്‌ പരിക്കേറ്റ്‌ തിരുരങ്ങാടി

തിരൂരങ്ങാടി: വ്യാഴാഴ്‌ച പുലര്‍ച്ചെ പള്ളിപ്പുറത്തിനും കുറ്റിപ്പുറത്തിനുമിടയില്‍ തീവണ്ടിയില്‍ നിന്ന്‌ വീണ്‌ പരിക്കേറ്റ്‌ തിരുരങ്ങാടി ചുള്ളിപ്പാറ സ്വദേശിയായ യുവാവിന്റെ നില അതീവഗുരുതരമായി തുടരുന്നു. കൂര്‍മ്മത്ത്‌ അത്തംപുരം ഹംസയുടെ മകന്‍ അന്‍സാരി(20)ക്കാണ്‌ ഗുരുതരമായി പരിക്കേറ്റത്‌. അനസാരി ഇപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ അത്യാഹിതവിഭാഗത്തില്‍ അബോധാവസ്ഥയിലാണ്‌..

യശ്വന്തപുരം കണ്ണൂര്‍ എക്‌സപ്രസ്സില്‍ തിരിപ്പുരില്‍ നി്‌ന്ന്‌ വരികയായിരുന്നു അന്‍സാരി. തീവണ്ടിയില്‍ വെച്ച്‌ മുഖം കഴുകാനായി സീറ്റില്‍ നിന്നെഴുനേറ്റ്‌ വാതിലുനു സമീപത്തെ വാഷ്‌ ബേസിനരികിലെത്തയപ്പോഴാണ്‌ അപകടം നടന്നത്‌. അപകടം കണ്ട കൂട്ടകാരന്‍ കുറ്റിപ്പുറത്ത്‌ വണ്ടി നിര്‍ത്തിയപ്പോള്‍ ഇറിങ്ങി പള്ളിപ്പുറത്തേക്ക്‌ തിരിക്കുകയായിരുന്നു, തുടര്‍ന്ന്‌ മറ്റൊരു വണ്ടിയില്‍ അന്‍സാരിയെ പട്ടാമ്പിയിലെത്തിച്ച്‌ തൃശ്ശൂര്‍ മെഡിക്കല്‍ക്കോളേജിലേക്ക്‌ മാറ്റുകായായിരുന്നു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!