Section

malabari-logo-mobile

പാലത്തിങ്ങലില്‍ ഹൈസക്കുള്‍ അനുവദിക്കണമെന്നാവിശ്യപ്പെട്ട്‌ യുത്ത്‌ലീഗ്‌ റോഡുപരോധിച്ചു

HIGHLIGHTS : പരപ്പനങ്ങാടി : വിദ്യാഭ്യാസമന്ത്രിയുടെ നാട്ടില്‍ വിദ്യഭ്യാസവകുപ്പിനെതിരെ മുസ്‌ലിം യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകര്‍

palathingal news പരപ്പനങ്ങാടി : വിദ്യാഭ്യാസമന്ത്രിയുടെ നാട്ടില്‍ വിദ്യഭ്യാസവകുപ്പിനെതിരെ മുസ്‌ലിം യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകര്‍  അരീക്കോട്‌ – പരപ്പനങ്ങാടി സംസ്ഥാന പാത ഉപരോധിച്ചു
കഴിഞ്ഞ 20 വര്‍ഷക്കാലമായി പരപ്പനങ്ങാടി പഞ്ചായത്തിലെ പാലത്തിങ്ങല്‍ പ്രദേശത്തെ എ.എം.എല്‍ പി സ്‌കൂള്‍ അപ്‌ഗ്രേഡ്‌ ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാരും രാഷ്‌ട്രീയ സംഘടനകളും മറ്റുമായി നിരവധി നിവേദനങ്ങളടക്കം നല്‍കി നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഇതുവരെസ്‌കൂള്‍ അപ്‌ഗ്രേഡ്‌ ചെയ്യാനുളള യാതൊരു നടപടിയും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതിനെതിരെയാണ്‌ പ്രദേശത്ത്‌ യുപി യോടുകൂടിയ ഹൈസ്‌കൂള്‍ വേണമെന്നാവശ്യപ്പെട്ടുളള സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ അരീക്കോട്‌- പരപ്പങ്ങാടി സംസ്ഥാനപാത ഉപരോധിച്ചത്‌.

പ്രാഥമിക വിദ്യഭ്യാസംപോലും നിഷേധിക്കുന്ന ഗവണ്‍മെന്റിന്റെ, പ്രത്യേകിച്ച്‌ വിദ്യാഭ്യാസ വകുപ്പിന്റെ വര്‍ഷങ്ങളായി തുടരുന്ന വിവേചനത്തിനെതിരെ വിദ്യാഭ്യാസമന്ത്രിയുടെ പഞ്ചായത്തില്‍ നിന്ന്‌ തന്നെയാണ്‌ മന്ത്രിക്കെതിരെ പ്രതിഷേധമുയരുന്നത്‌. ഉപരോധസമരം മൂലം ഇതുവഴിയുളള ഗതാഗതം അരമണിക്കൂറോളം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. പാലത്തിങ്ങല്‍ പ്രദേശത്ത്‌ ഒരു ഹൈസ്‌കൂളിന്റെ അഭാവം കുറച്ചൊന്നുമല്ല വിദ്യാര്‍ത്ഥികളേയും നാട്ടുകാരെയും പ്രയാസത്തിലാക്കുന്നത്‌. സര്‍ക്കാറുകള്‍ മാറി മാറി വന്നിട്ടും നാല്‌ പഞ്ചായത്തുകളുടെ സംഗമസ്ഥലമായ പാലത്തിങ്ങല്‍ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക്‌ അറുതിവരുത്താന്‍ ഇവിടെ ഒരു ഹൈസ്‌കൂളിന്‌ വേണ്ടിയുളള കാലങ്ങളായുളള ആവശ്യത്തില്‍ നിന്ന്‌ മുഖം തിരിക്കുന്നതിനെതിരെയാണ്‌ തങ്ങള്‍ സമര രംഗക്കേിറങ്ങിയതെന്നും ആവശ്യം നിറവേറും വരെ സമരം ശക്തമാക്കുമെന്നും യൂത്ത്‌ ലീഗ്‌ ഭാരവാഹികള്‍ പറഞ്ഞു.

sameeksha-malabarinews

കാലങ്ങളായി പഞ്ചായത്തും ബ്ലോക്കും ജില്ലയും സംസ്ഥാനവുമൊക്കെ യുഡി.എഫ്‌ തന്നെ ഭരിച്ചിട്ടും നാട്ടിന്റെ പൊതുവായ ഒരു ആവശ്യത്തിന്‌ അനുകൂലനിലപാടെടുക്കാത്തത്‌ നാട്ടുകാരില്‍ കടുത്ത അതൃപ്‌തിക്കിടയാക്കിയിട്ടുണ്ട്‌. പ്രദേശത്ത്‌ ഹൈസ്‌കൂള്‍ വേണമെന്ന ആവശ്യവുമായി ഡിവൈഎഫ്‌ഐയും നേരത്തെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞകാല ഭരണങ്ങളില്‍ മുസ്‌ലിം ലീഗിലെ നാലകത്ത്‌ സൂപ്പിയും.ഇ.ടി.മുഹമ്മദ്‌ ബഷീറും വിദ്യാഭ്യാസ മന്ത്രിമാരായിരുന്നപ്പോഴും ഇപ്പോള്‍ വിദ്യാഭ്യാസമന്ത്രിയായ പി.കെ. അബ്ദുറബ്ബ്‌ പരപ്പനങ്ങാടി പഞ്ചായത്ത്‌ പ്രസിഡണ്ടായ കാലം മുതല്‍ അദ്ദേഹം തന്നെ ഈ സ്‌കൂള്‍ അപ്‌ഗേഷന്‌ വേണ്ടി നല്‍കിയ നിവേദനങ്ങളടക്കം ഇപ്പോള്‍ മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ മേശപ്പുറത്തെത്തിയിട്ടും ഇത്‌ യാഥാര്‍ത്യമാക്കാന്‍ ശ്രമിക്കാത്തതാണ്‌ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്‌.

ഉപരോധസമരത്തിന്‌ യൂത്ത്‌ ലീഗ്‌ ഭാരവാഹികളായ പി.വി. അനീസ്‌ മുഹമ്മദ്‌, ഇസ്‌ഹാഖ്‌ കൂളത്ത്‌, കംറാന്‍. വി.കെ, റിയാസ്‌ പി.കെ, അസീസ്‌ കൂളത്ത്‌, കോയ. പി. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!