Section

malabari-logo-mobile

അബ്ദുല്‍ വഹാബ്‌ മുസ്ലീലീഗ്‌ രാജ്യസഭാ സ്ഥാനാര്‍ത്ഥി

HIGHLIGHTS : മലപ്പുറം: മുന്‍ എംപിയും വ്യവസായ പ്രമുഖനുമായ പിവി അബ്ദുല്‍ വഹാബിനെ മുസ്ലീംലീന്റെ രാജ്യസഭാസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. മലപ്പുറത്ത്‌ നടന്ന വാര്‍ത്...

dddമലപ്പുറം: മുന്‍ എംപിയും വ്യവസായ പ്രമുഖനുമായ പിവി അബ്ദുല്‍ വഹാബിനെ മുസ്ലീംലീന്റെ രാജ്യസഭാസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. മലപ്പുറത്ത്‌ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പാണക്കാട്‌സ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളാണ്‌ വഹാബിന്റെ പേര്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌. വാര്‍ത്തസമ്മേളനത്തില്‍ മന്ത്രി കുഞ്ഞാലിക്കുട്ടി, ഇ അഹമ്മദ്‌, കെപിഎ മജീദ്‌ എന്നിവരും സംഭന്ധിച്ചു.

വഹാബിനു പകരം പാര്‍ട്ടി ജനറല്‍ സക്രട്ടറിമാരില്‍ ഒരാളായ കെപിഎ മജീദിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവിശ്യം ലീഗില്‍ ശക്തമായിരുന്നു ഇന്നലെ നടന്ന പ്രവര്‍ത്തകസമിതിയും ഉന്നതാധികാരസമതിയിലും തീരുമാനമാകാഞ്ഞതിനെ തുടര്‍ന്ന പാണക്കാട്‌ തങ്ങളെ ഉചിതമായ തീരുമാനമെടുക്കാന്‍ ലീഗ്‌ നേതൃത്വം ചുമതലപ്പെടുത്തകുകയായിരുന്നു.
എല്ലാ നടപടിക്രമങ്ങളുടം പൂര്‍ത്തിയായാണ്‌ വഹാബിനെ സ്ഥാനാര്‍ത്ഥിയായി തിരഞെടുത്തതെന്നും എല്ലാ തിരഞ്ഞെടുപ്പുകളിലും ഇതേപോലെ പലപേരകളും ഉയര്‍ന്നുവരുമെന്നും എന്നാല്‍ തങ്ങല്‍ ഓൃരു തീരുമാനം കൈക്കൊണ്ടാല്‍ മറ്റ്‌ പേരുകള്‍ക്ക്‌ പ്രസക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വയലാര്‍ രവിയാണ്‌ കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ സ്ഥാരനാര്‍ത്ഥി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!