ട്രെയിനില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

parappananagdiപരപ്പനങ്ങാടി:  കണ്ണുര്‍ എറണാകുളം ഇന്റര്‍സിറ്റിയില്‍ യാത്ര ചെയ്തിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി ട്രാക്കിലേക്ക് വീണ് പരിക്കേറ്റു. ട്രെയിന്‍ പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷനിലിക്ക് പ്രവേശിക്കുന്ന സമയാത്താണ് അപകടം തലശ്ശേരി സ്വദേശി ജംഷിയുടെ മകന്‍ ഫര്‍സീനാ(18) അപകടത്തില്‍ പെട്ടത്.

തീവണ്ടിയുടെ വാതിലിലുടെ ഫര്‍സീന്‍ പുറത്തേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഫര്‍സീനിനെ തൊട്ടടുത്തുള്ള എകെജി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്ന്ന് കൂടതില്‍ ചികത്സക്കായി ഇയാളെ കോഴിക്കോട് മിംമ്‌സ് ആശുപത്രിയിലേക്ക് മാറ്റി.
ഫര്‍സീന്‍ തൃശ്ശൂര്‍ ജില്ലയിലെ പെരുമ്പിലാവ് അന്‍സാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍വിദ്യാര്‍ത്ഥിയാണ്. വെക്കേഷന്‍ കഴിഞ്ഞ് സ്‌കൂളിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം

Share news
error: Content is protected !!
Scroll to Top