Section

malabari-logo-mobile

വണ്ടൂരില്‍ വന്‍ കഞ്ചാവ് വേട്ട: 2 പേര്‍ എക്സൈസ് പിടിയില്‍

HIGHLIGHTS : നിലമ്പൂര്‍: അട്ടപ്പാടിയില്‍ നിന്ന് കഞ്ചാവ് മൊത്തവില്‍പ്പനയ്ക്കായി മലപ്പുറം ജില്ലയിലേക്ക്

excise copyനിലമ്പൂര്‍: അട്ടപ്പാടിയില്‍ നിന്ന് കഞ്ചാവ് മൊത്തവില്‍പ്പനയ്ക്കായി മലപ്പുറം ജില്ലയിലേക്ക് കൊണ്ടുവരുന്ന രണ്ടുപേരെ വണ്ടൂരില്‍ വെച്ച് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. നിലമ്പൂര്‍ ചോക്കാട് സ്വദേശി ബീരാന്‍(55), അട്ടപ്പാടി താവളം സ്വദേശി ആല്‍ത്തറക്കല്‍ രാജു(60) എന്നിവരെയാണ് ഇന്ന്എക്‌സൈസ് സംഘം അറസ്‌ററ് ചെയ്തത്. ഇവരുടെ കയ്യില്‍ നിന്ന് മൂന്ന് കിലോ കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്

പിടിയിലായ ബീരാന്‍ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. രാജുവാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന കാരിയര്‍.ഇയാള്‍ു നേരകത്തെ കഞ്ചാവ് കൈവശം വെച്ചതിന് തടവുശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ഇയാളാണ് ബീരാന് വേണ്ടി കഞ്ചാവ് വണ്ടൂരെത്തിച്ചത്.

sameeksha-malabarinews

ഈ വര്‍ഷം മാത്രം പതിനഞ്ചോളം കഞ്ചാവുകേസുകളാണ് കാളികാവ് എക്‌സൈസ് റെയ്ഞ്ച് കണ്ടുപിടിച്ചിട്ടുള്ളത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം മഹേഷ്, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍ അശോകന്‍, ടിവി മധുസൂദനന്‍, പ്രിവന്റി ഓഫീസര്‍ ഷിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രശാന്ത്,ശിവപ്രകാശ്, സുധാകരന്‍, അരുണ്‍കുമാര്‍, ഹഷീക്, സുലൈമാന്‍,രജനി,രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!