പരപ്പനങ്ങാടി: കുണ്ടന്‍കടവില്‍ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറി പരിശോധിക്കാനെത്തിയ പോലീസുകാരെ മണല്‍ മാഫിയ കയ്യേറ്റം ചെയ്തു. കയ്യേറ്റം ചെയ്ത സംഘത്തിലെ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു വടക്കേ മമ്പുറം സ്വദേശികളായ റഷീദലി (30), നസറുദ്ധീന്‍(24) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഞായറാഴ്ച പുലര്‍ച്ച അഞ്ചരമണിയോടെയാണ് സംഭവം. അനധികൃതമണല്‍ കടത്തുകയായിരുന്ന ലോറിക്ക് ബൈക്ക് ഉപയാഗിച്ച് പോലീസ് വിലങ്ങിട്ടതോടെ അഞ്ചംഗ മാഫിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് പരപ്പനങ്ങാടി എസ്‌ഐ സ്ഥലത്തെത്തിയതോടെ സംഘത്തിലുള്ളവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയും രണ്ടു പേര്‍ പിടിയിലാകുകയുമായിരുന്നു.




