സുന്ദരിമാരെ കണ്ടാല്‍ അവരെയൊന്ന് എടുത്തുപൊക്കുക എന്നത് കിങ്ങ് ഖാന്റെ ഒരു വീക്ക്‌നെസ്സാണ് മലയാളികളില്‍ ഈ ഭാഗ്യം ലഭിച്ചിത് നമ്മുടെ റിമിടോമിക്കാണ്. കൊച്ചിയിലിതു ആഘോഷമായപ്പോള്‍ കൊല്‍ക്കത്തയിലതു പുലിവാലായി.
പശ്ചിമബംഗാളിന്റെ ബ്രാന്റ് അംബാസിഡറായ ഷാരൂഖ് ഖാന്‍ കൊല്‍ക്കത്തിയില്‍ നഗരത്തിലെ മികച്ച പോലീസ് ഓഫീസര്‍മാരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് വിവാദമായ സംഭവം നടന്നത്. ചടങ്ങില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പങ്കെടുത്തിരുന്നു. ചടങ്ങിനിടെ ജബ് തക് ഹൈ ജാന്‍ എന്ന ഗാനത്തിനനുസരിച്ച് ചുുവടുവച്ച ഷാരൂഖിനൊപ്പം ഒരു വനിത പോലീസ് ഓഫീസ
റും യുണിഫോമില്‍ ചുവടുവച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. നൃത്തത്തിനിടയില്‍ പതിവുപോലെ ഷാരൂഖ്ഖാന്‍ പോലീസുകാരിയെ എടുത്തുപൊക്കുകയായിരുന്നു.
സദസ്യര്‍ക്ക് ഇത് എറെ രസിച്ചെങ്ങിലും യൂണിഫോമിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥ പൊതുവേദിയില്‍ വെച്ച് നൃത്തം ചെയ്തത് കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കി. സംഭവം വിവാദമായതോടെ ആര്‍ക്കെതിരെ നടപടിയെടുക്കണമെന്നറിയാതെ കുഴയുകയാണ് ഡിപ്പാര്‍ട്ട്‌മെന്റ് . ഇതൊരു സോഷ്യല്‍ പ്രോഗ്രാമാണെന്നും അവിടെ നൃത്തം ചെയ്തത് തെറ്റില്ലെന്നും ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടെങ്കിലും. കടുത്ത അച്ചടക്ക നടപടി വേണമെന്നാണ് ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ നൃത്തം ചെയ്തതിന് പോലീസുകാരിക്കെതിരെ മാത്രം നടപടി സ്വീകരിച്ചാല്‍ അത് തിരിച്ചടിയാകുമോയെന്ന ആശങ്കയുമുണ്ട്.




