കട്ടക്ക്: ഇഗ്ലണ്ടിലുള്ളവരെ ഇംഗ്ലീഷുകാരെന്നും ജര്‍മ്മനിയിലുള്ളവരെ ജര്‍മ്മന്‍സ് എന്നും അമേരിക്കയിലുള്ളവരെ അമേരിക്കന്‍സ് എന്നും വിളിക്കുമ്പോള്‍ എന്തുകൊണ്ട് ഹിന്ദുസ്ഥാനിലുള്ളവരെ ഹിന്ദുക്കളെന്ന് വിളിക്കുന്നില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.
എല്ലാ ഇന്ത്യക്കാരുടെയും സാംസ്‌കാരികപൈതൃകവും ഹിന്ദുത്വമാണെന്നും നിലവിലലുള്ളതെല്ലാം ഈ സംസ്‌കാരികതനിമയില്‍ കെട്ടിപ്പടുത്തതാണെന്നും മോഹന്‍ ഭാഗവത് അവകാശപ്പെട്ടു.
ഹിന്ദു എന്നാല്‍ എത് മതത്തില്‍ വിശ്വസിക്കുന്നവരും, ഏത് ദൈവത്തെ ആരാധിക്കുന്നവരും ദൈവത്തില്‍ വിശ്വസിക്കാത്തവരും ഉള്‍പ്പെടുന്നതാണെിന്നും, ഹിന്ദുത്വം ഒരു ജീവിതരീതിയാണെന്നും ഭാഗവത് പറഞ്ഞു
.ഞായറാഴ്ച കട്ടക്കില്‍ വച്ച് ഒരു ഒറിയ വാരികയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷചടങ്ങിലാണ് ആര്‍എസ്എസ് മേധാവിയുടെ ഈ പ്രസംഗം.




