ട്രെയിനില്‍ നിന്ന്‌ വീണ്‌ പരിക്കേറ്റ തിരൂരങ്ങാടി സ്വദേശി മരിച്ചു

Untitled-1 copyതിരൂരങ്ങാടി: ട്രെയിനില്‍ നിന്ന്‌ വീണ്‌ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു.തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി അത്തംപുര ഹംസയുടെ മകന്‍ അബ്ദുള്‍ അന്‍സാരി (21) ആണ്‌ മരിച്ചത്‌. കഴിഞ്ഞ വ്യാഴാഴ്‌ച പുലര്‍ച്ചെ പള്ളിപ്പുറം റെയില്‍വേ സ്റ്റേഷന്‌ സമീപമായിരുന്നു അപകടം. തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

മാതാവ്‌: ഫാത്തിമ. സഹോദരങ്ങള്‍: ഹസീസ്‌,ഹസീന. കബറടക്കം ചൊവ്വാഴ്‌ച ചുള്ളിപ്പാറ ജുമാമസ്‌ജിദ്‌ കബര്‍ സ്ഥാനില്‍.

Share news
error: Content is protected !!
Scroll to Top