Section

malabari-logo-mobile

7 മുതല്‍ 9 വരെ ദോഹ യൂത്ത് ഫോറം ഓണ്‍ ക്രൈം പ്രിവന്‍ഷന്‍ ആന്റ് ക്രിമിനല്‍ ജസ്റ്റിസ്

HIGHLIGHTS : ദോഹ: ഏപ്രില്‍ ഏഴ് മുതല്‍ ഒന്‍പത് വരെ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ദോഹ യൂത്ത് ഫോറം ഓണ്‍ ക്രൈം

Doha-Excitingദോഹ: ഏപ്രില്‍ ഏഴ് മുതല്‍ ഒന്‍പത് വരെ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ദോഹ യൂത്ത് ഫോറം ഓണ്‍ ക്രൈം പ്രിവന്‍ഷന്‍ ആന്റ് ക്രിമിനല്‍ ജസ്റ്റിസ് നടക്കും. യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് മന്ത്രി സാലാഹ് ബിന്‍ ഗാനം ബിന്‍ നാസര്‍ അല്‍ അലി ഏഴാം തിയ്യതി രാവിലെ ഒന്‍പതരയ്ക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും. സഅദ് മുഹമ്മദ് അധ്യക്ഷത വഹിക്കും. തായിലന്റ് രാജകുമാരി ബജ്‌റകിതിയാഭ മഹിദോള്‍, യു എന്നിലെ മുന്‍ ഖത്തര്‍ പ്രതിനിധി നാസിര്‍ അബ്ദുല്‍ അസീസ് അല്‍ നാസര്‍, ഖത്തറിനെ പ്രതിനിധീകരിക്കുന്ന യു എന്‍ അംഗം ശൈഖ ആലിയ അഹമ്മദ് ബിന്‍ സയിഫ് ആല്‍ താനി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ബനാഫ്‌ഷെ അസീസി മോഡറേറ്ററായ ആദ്യ സെഷനില്‍ ഡോ. അഹമ്മദ് ഹസ്സന്‍ അല്‍ ഹമ്മാദി, പ്രൊഫ. ഡേവിഡ് മനോകോവ്, മാര്‍ക്ക് റിച്ച്‌മോണ്ട് എന്നിവര്‍ പാനലിലുണ്ടാകും. ഒന്‍പതാം തിയ്യതി നടക്കുന്ന സമാപന സെഷനില്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഹമ്മാദി പങ്കെടുക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 123 വിദ്യാര്‍ഥികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഖത്തറില്‍ നിന്നും 31, ഇന്ത്യയില്‍ നിന്നും 15, പാക്കിസ്താനില്‍ നിന്നും 11, ഈജിപ്ത്, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നും ഒന്‍പത് വീതവും ജോര്‍ദാനില്‍ നിന്നും ഏഴ് പേരുമാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍. ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ 38 വിദ്യാര്‍ഥികളും ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ 27 പേരും പങ്കെടുക്കുന്നുണ്ട്. 16നും 26നും ഇടയില്‍ പ്രായമുള്ള 113 വിദ്യാര്‍ഥികളും 26ന് മുകളില്‍ പ്രായമുള്ള 10 പേരുമാണ് സമ്മേളനത്തിലെ പ്രതിനിധികള്‍.
എന്‍ജിനിയര്‍ ജാസിം, ഡോ. ഖാലിദ്, ദിമിത്രി ഫാസിസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!