ദോഹയില്‍ നിയമലംഘനം നടത്തിയ 152 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

imagesദോഹ: കഴിഞ്ഞ മാസം നിയമലംഘനം നടത്തിയതിന് 152 വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി സാമ്പത്തി- വാണിജ്യ മന്ത്രാലയം അറിയിച്ചു. സാധന സാമഗ്രികളുടെ വില നിലവാരം പ്രദര്‍ശിപ്പിക്കാതിരുന്നതിനാണ് 51 ഒട്ട്‌ലെറ്റുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഉപഭോക്താക്കള്‍ക്ക് ശരിയായ വിവരങ്ങള്‍ നല്കാതിരുന്നതിന് 15 കടകള്‍ക്കെതിരേയും ഉത്പന്നങ്ങളുടെ വിവരങ്ങള്‍ നല്കാതിരുന്നതിന് 14 കടകള്‍ക്കെതിരെയുമാണ് നടപടി സ്വീകരിച്ചത്. പ്രമോഷന്‍ നിയമങ്ങള്‍ ലംഘിക്കുകയും അധികൃതരില്‍ നിന്നും അനുമതി വാങ്ങാതെ ഡിസ്‌കൗണ്ട് പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്ത 11 കടകള്‍ക്കെതിരേയും നടപടികള്‍ സ്വീകരിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top