തിരൂരില്‍ നിര്‍ത്തിയിട്ട ബൈക്കിന്‌ തീപിടിച്ചു.

4930114058_580e751d06തിരൂര്‍: നിര്‍ത്തിയിട്ട ബൈക്കിന്‌ തീപിടിച്ചത്‌ നാട്ടുകാരില്‍ പരിഭ്രാന്തിപരത്തി. നഗരത്തിലെ ടെക്‌സ്‌റ്റയില്‍സിന്റെ പാര്‍ക്കിങ്‌ ഏരിയയില്‍ നിര്‍ത്തിയിട്ട ബൈക്കിനാണ്‌ തീപിടിച്ചത്‌. തിരൂര്‍ സെന്‍ട്രന്‍ ജങ്‌ഷനിലെ ജീവനക്കാരനായ പുല്ലൂര്‍ കരിമ്പനക്കല്‍ ഹൂസൈന്റെ ബൈക്കിനാണ്‌ തീപിടിച്ചത്‌.

പാര്‍ക്കിങ്‌ സ്ഥലത്തു നിന്ന്‌ പുക ഉയരുന്നത്‌ കണ്ട സ്ഥാപനത്തിലെ ജീവനക്കാരും നാട്ടുകാരും ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥരും തീയണച്ചതിനാല്‍ വന്‍ ദുന്തം ഒഴിവാകുകയായിരുന്നു. ബൈക്കിന്റെ ബാറ്ററിപ്പെട്ടിയിലെ ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടിക്കാന്‍ കരാണമെന്നാണ്‌ സൂചന.

ബൈക്കിന്‌ സമീപത്തായി നിരവധി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നു. ഇവയ്‌ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന്‌ നഗരത്തില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

Share news
error: Content is protected !!
Scroll to Top