Section

malabari-logo-mobile

എടപ്പാള്‍ പഞ്ചായത്ത്‌ ബജറ്റ്‌: റോഡ്‌ നവീകരണത്തിന്‌ 1.03 കോടി

HIGHLIGHTS : എടപ്പാള്‍:ഗ്രാമീണ റോഡുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കി എടപ്പാള്‍ ഗ്രാമ പഞ്ചായത്ത്‌ വാര്‍ഷിക ബജറ്റ്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌

ROAD_WORKഎടപ്പാള്‍:ഗ്രാമീണ റോഡുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കി എടപ്പാള്‍ ഗ്രാമ പഞ്ചായത്ത്‌ വാര്‍ഷിക ബജറ്റ്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വി.കെ.എം. ഷാഫി അവതരിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍.ഷീജ അധ്യക്ഷയായി.
പഞ്ചായത്തിലെ ഗ്രാമീണറോഡുകള്‍ നവീകരിക്കുന്നതിന്‌ 1.03 കോടി വകയിരുത്തിയിരുത്തിയിട്ടുണ്ട്‌. ഭവന പദ്ധതികളിലെ വായ്‌പകള്‍ അടച്ച്‌ തീര്‍ത്ത്‌ പൂജ്യം വായ്‌പാ പഞ്ചായത്താക്കി മാറ്റാനും നികുതിയേതര വരുമാനത്തില്‍ വന്ന വര്‍ധനവ്‌ ഉത്‌പാദന-സേവന മേഖലയ്‌ക്കായി ഉപയോഗപ്പെടുത്താനും ബജറ്റില്‍ തീരുമാനമായി.
2015-16 വര്‍ഷത്തില്‍ എല്‍.പി.-യു.പി. വിദ്യാര്‍ഥികള്‍ക്കായി പഞ്ചായത്ത്‌തല കലാ-കായിക മേളകള്‍, മുഴുവന്‍ അങ്കണവാടികളുടെയും വൈദ്യുതീകരണ-നവീകരണ പ്രവര്‍ത്തനങ്ങള്‍, പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സേവാഗ്രാം ഗ്രാമകേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്നിവയും പുതിയ സാമ്പത്തിക വര്‍ഷത്തെ പ്രധാന പദ്ധതികളാണ്‌. 137 പേര്‍ക്ക്‌ വീട്‌ നവീകരണത്തിനും 90 പേര്‍ക്ക്‌ പുതിയ വീടിനും 98 പേര്‍ക്ക്‌ കിണര്‍ നിര്‍മാണത്തിനും ധനസഹായം നല്‍കും.
‘ആശ്രയ’ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കായി സൗജന്യ ഭക്ഷണം, വസ്‌ത്രം, മരുന്നുകള്‍ എന്നിവക്കൊപ്പം ‘ആശ്രയ’ ഭവനപദ്ധതി പ്രദേശത്തേക്ക്‌ റോഡും നിര്‍മ്മിക്കും. പഞ്ചായത്തില്‍ രണ്ട്‌്‌ കോടിയുടെ തൊഴിലുറപ്പ്‌ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. പഞ്ചായത്ത്‌ ഫ്രണ്ട്‌ ഓഫീസില്‍ ടച്ച്‌ സ്‌ക്രീന്‍ കിയോസ്‌ക്‌ സ്ഥാപിക്കും. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ലഹരി ഉപയോഗം മൂലമുണ്ടാകുന്ന മാരകരോഗങ്ങള്‍ എന്നിവ തടയുന്നതിന്‌ വാര്‍ഡ്‌തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കും. 2.28 കോടിയുടെ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ വിതരണം ചെയ്യും. യുവ ജനങ്ങള്‍ക്ക്‌ കളരിപയറ്റ്‌ പരിശീലനവും നീര ടെക്‌നീഷന്‍ പരിശീലനവും നടത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!