തീവണ്ടിയില്‍ നിന്ന് വീണ് മഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു

Untitled-1 copyതൃശ്ശൂര്‍ : പെരുന്നാള്‍ പ്രമാണിച്ച് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥി വാനില്‍ നിന്ന് വീണ് മരിച്ചു. മഞ്ചേരി കാരക്കുന്ന് കുണ്ടുപറമ്പില്‍ സുബൈറിന്റെ മകന്‍ മുഹമ്മദ് റാഫി (15) ആണ് മരിച്ചത്. തൃശ്ശൂര്‍ പൂങ്കുന്നം സ്റ്റേഷനുകള്‍ക്കിടയില്‍ കോട്ടപ്പുറം ഓവര്‍ബ്രിഡ്ജിന് സമീപം വെച്ചാണ് ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് അപകടം സംഭവിച്ചത്.

സുഹൃത്തായ മഞ്ചേരി കാരക്കുന്ന് തടിയംപുറത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ സിന്‍സാര്‍ (18) ന്റെ കൂടെ തിരുവനന്തപുരത്തേക്ക് വിനോദയാത്ര പോയ ശേഷം തിരകെ അമൃത എക്‌സ്പ്രസ്സില്‍ നാട്ടിലേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്.

ട്രെയിനില്‍ നല്ല തിരക്കായത് കാരണം മുഹമ്മദ് റാഫിയും, സിന്‍സാറും വാതിലിനരികിലാണ് ഇരുന്നിരുന്നത്. ഇതിനിടയില്‍ ഉറങ്ങിപോയ മുഹമ്മദ് റാഫി പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. തുടര്‍ന്ന് വടക്കാഞ്ചേരിയിലെത്തിയ സിന്‍സാറാണ് വിവരം സ്റ്റേഷനില്‍ അറിയിച്ചത്. തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നും റെയില്‍വേ പോലീസ് കോട്ടപ്പുറം ഓവര്‍ബ്രിഡ്ജിന് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മുഹമ്മദ് റാഫി മഞ്ചേരി സ്‌കൂളില്‍ 9 ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Share news
error: Content is protected !!
Scroll to Top