തിരൂരങ്ങാടി : ദേശീയ പാതയില്‍ പൂക്കിപറമ്പില്‍ കാറും, കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 6 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്. കാറോടിച്ചിരുന്ന കൊണ്ടോട്ടി പുളിക്കല്‍ കാവുങ്ങല്‍ മുഹമ്മദിന്റെ മകന്‍ സുബൈര്‍ (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ഫസീല (25), മക്കളായ ഫൈസാന്‍ (ഒമ്പതര മാസം), ഫര്‍ഹാന്‍ (നാലര), പുളിക്കല്‍ കാഞ്ഞിരത്തിങ്കല്‍ ബഷീര്‍ (26), ഭാര്യ സജ്‌ന (21), മകള്‍ ജിഷാന ഷെറിന്‍ (നാലര) എന്നിവര്‍ക്ക് പരിക്കേറ്റു.
പൂക്കിപറമ്പ് ജംഗ്ഷനില്‍ തെന്നല റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് ഓട്ടോറിക്ഷ പെട്ടെന്ന് കയറിയപ്പോള്‍ ബസ് വെട്ടിച്ചതിനെ തുടര്‍ന്നാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്. തൃശ്ശൂരിലേക്ക് പേകുകയായിരുന്നു കാറിലുള്ളവര്‍. പരിക്കേറ്റവരെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.




