HIGHLIGHTS : Traffic control on the national highway
തിരൂരങ്ങാടി: കളിയാട്ടം നടക്കുന്ന 26ന് രാവിലെ 11 മുതല്‍ ദേശീയപാതയിലെ ചേളാരിക്കും കൊളപ്പുറത്തിനും ഇടയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ആവശ്യങ്ങള്‍ക്കുള്ള ലോറികള്‍ 26ന് സര്‍വീസ് നടത്തുന്നത് നിര്‍ത്തിവെക്കണമെന്ന് ദേശീയപാത അതോറ്റിക്ക് നിര്‍ദ്ദേശം നല്‍കി.
വലിയ കുഴികള്‍ കുഴിച്ചിട്ടുള്ള ഭാഗങ്ങളില്‍ സുരക്ഷാവേലികള്‍ ഉറപ്പുവരുത്തുന്നതിനും മുന്നറിയിപ്പ് സ്ഥാപിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി.
കുഴികള്‍ക്ക് സമീപം നിലവില്‍ സ്ഥാപിച്ചിട്ടുള്ള കോണ്‍ഗ്രീറ്റ് സുരക്ഷാഭിത്തികള്‍ വിടവുകളില്ലാതെ പുനസ്ഥാപിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് ഭാഗത്തുനിന്നും തിരൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ സര്‍വകലാശാല കാമ്പസിന് സമീപം ചെട്ടിയാര്‍മാട് റോഡുവഴി ഒലിപ്രംകടവ്, ചെട്ടിപ്പടി, പരപ്പനങ്ങാടി വഴി പോകണം. തിരിച്ച് തിരൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും ഇതേപാതയിലൂടെ പോകണം. തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കോഹിനൂരില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പറമ്പില്‍പീടിക-കുന്നുംപുറം വഴി കൊളപ്പുറത്ത് ദേശീയപാതയില്‍ പ്രവേശിക്കണം. തിരിച്ച് തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും ഇതുവഴി പോകണം.
ടാങ്കര്‍ ലോറികള്‍, വലിയചരക്ക് ലോറികള്‍ എന്നിവ 26ന് രാവിലെ 11മുതല്‍ ഇതുവഴി സര്‍വീസ് നടത്താതെ നിര്‍ത്തിയിടണമെന്നും തിരൂരങ്ങാടി സി.ഐ ശ്രീനിവാസന്‍ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു