HIGHLIGHTS : A young man was found dead in a bush in Tanur
താനൂര്‍ : യുവാവിനെ മൂലക്കല്‍ പാലകുറ്റി പാലം റെയില്‍വെ ട്രാക്കിന് സമീപം കുറ്റികാടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തി. കോഴിക്കോട് എലത്തൂര്‍ വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്നതണ്ടശ്ശേരി വാസുവിന്റെ മകന്‍ ആകാശ് (27) നെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്.
ട്രെയിന്‍ തട്ടിതലക്ക് പരിക്കേറ്റ് രക്തം വാര്‍ന്ന് മരിച്ചതാകാമെന്നാണ് നിഗമനം. ചമ്രവട്ടത്ത് മാര്‍ബിള്‍ ജോലിക്കാരനായ ആകാശ് കൂടെയുള്ള ജോലിക്കാരുമായി നാട്ടിലേക്ക് പുറപ്പെട്ടതാണന്ന് പറയുന്നു.

താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി തിരൂര്‍ ഗവ: ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു