താനൂരില്‍ ഗതാഗത നിയന്ത്രണം

താനൂര്‍: ശോഭപ്പറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തിരൂര്‍- താനൂര്‍ റോഡില്‍ ചൊവ്വ പകല്‍ മൂന്നുമുതല്‍ ബുധന്‍ പുലര്‍ച്ചെ മൂന്നുവരെ ഹെവി വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ചേളാരി കക്കാട് എന്‍എച്ച് വഴിയും പരപ്പനങ്ങാടിയില്‍ വരുന്ന വാഹന ങ്ങള്‍ പരപ്പനങ്ങാടി നഹാസ് ആശുപത്രി ഭാഗത്തുനിന്ന് തിരി ഞ്ഞ് ചെമ്മാട് കക്കാട് എന്‍എച്ച് വഴിയും പോകണം.

താനൂര്‍ തിരൂര്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ താനൂര്‍ ബ്ലോക്ക് ഓഫീസ് ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് ബീച്ച് റോഡ് വഴി ഉണ്യാല്‍ വഴി പോകണം.

പൊന്നാനി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കുറ്റിപ്പുറം വളാഞ്ചേരിവഴിയും ചമ്രവട്ടം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ആലിങ്ങല്‍നിന്ന് മംഗലം കൂട്ടായി ബീച്ച് റോഡ് വഴി പരപ്പനങ്ങാടിയിലേക്ക് പോകണം. തിരൂരില്‍നിന്ന് വരുന്ന വാഹനങ്ങള്‍ തിരൂര്‍ പൂക്കയില്‍ വഴി ബീച്ച് റോഡ് വഴിയും വട്ടത്താണി വഴി വരുന്ന വാഹനങ്ങള്‍ താനാളൂര്‍ പാണ്ടിമറ്റം കൊടിഞ്ഞി വഴിയും പോകണമെ ന്ന് താനൂര്‍ പൊലീസ് അറിയിച്ചു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top