പെരിന്തല്‍മണ്ണ : അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് വയോധികന്‍ സഹോദരിയെ വെട്ടി പരിക്കേല്‍പ്പിച്ചു. അങ്ങാടിപ്പുറം ചെരക്കാപറമ്പ് പാറപ്പറമ്പ് ജുമാമസ്ജിദി ന്റെ സമീപത്ത് താമസിക്കുന്ന കമല (65)ത്തെ വെട്ടിയ കേസില്‍ സഹോദരന്‍ ചാലിയ് തൊടി സുകുമാര്‍ (70)നെ പെരില്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബ സ്വത്തിലെ അതിര്‍ത്തിയെ ചൊല്ലി സുകുമാരന്‍ കമലവുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. മരിച്ചു പോയ മറ്റൊരു സഹോദരിയുടെ സ്വത്ത് ആവശ്യപെട്ടാണ് സുകുമാരന്‍ കമലത്തിനെ കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്.
പരിക്കേറ്റ കമലം എംഇഎ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. രക്ഷ പ്പെട്ട സുകുമാരനെ തിരുര്‍കാടുനിന്നാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




