Section

malabari-logo-mobile

കുടുംബ വഴക്കിനിടെ വീടിനു തീവെച്ച ഗൃഹനാഥന്‍ അറസ്റ്റില്‍

HIGHLIGHTS : The head of the house who set the house on fire during a family quarrel was arrested

തിരൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് വീടിന് തീവെച്ച ഗൃഹനാഥന്‍ അറസ്റ്റില്‍. മാങ്ങാട്ടിരി സ്വദേശി മണ്ണത്ത് അപ്പു(78) വിനെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട്ടിരി സ്വദേശിയായ ഇയാള്‍ മകനും മരുമകളുമായി സ്വത്തു തര്‍ക്കത്തിലായിരുന്നു.

കഴിഞ്ഞദിവസം രാവിലെ പെട്രോള്‍ കാനുമായി വന്ന് ബെഡ്‌റൂമിലും മറ്റും പെട്രോള്‍ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു. വീട്ടില്‍ അസുഖം മൂലം കിടപ്പിലായിരുന്ന മരുമകള്‍ തീയും പുകയും കണ്ട് പെട്ടെന്ന് പുറത്തേക്ക് ഓടിയതിനാല്‍ കൂടുതല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

sameeksha-malabarinews

വിവരമറിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു. വീടിന് ഒരു ലക്ഷം രൂപയോളം നാശനഷ്ടം സംഭവിച്ചിട്ടുള്ളതായി വീട്ടുകാര്‍ പറഞ്ഞു. ഭര്‍തൃപിതാവില്‍ നിന്നും സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് നിരന്തരം ഉപദ്രവം ഉണ്ടാകാറുള്ളതായി യുവതി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!