മലപ്പുറം ജില്ലയില്‍ ഇന്ന് ഗതാഗത നിയന്ത്രണം; യാത്രക്കാര്‍ ശ്രദ്ധിക്കുക.

മലപ്പുറം: പൗരത്വ ഭേദഗതി ബില്ലിനെതിരെ മലപ്പുറം ജില്ലാ മുസ് ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അങ്ങാടിപ്പുറം മേല്‍പ്പാലം മുതല്‍ മമ്പുറം പാലം വരെ നടക്കുന്ന ‘ദേശ രക്ഷാ മതില്‍ ‘ നടക്കുന്നതിനാല്‍ 12-01-2020 വൈകീട്ട് 3:00 മണി മുതല്‍ 06.00 മണി വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

പാലക്കാട് ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കുമരംപുത്തൂര്‍ ചുങ്കത്തു നിന്നും അലനല്ലൂര്‍- മേലാറ്റൂര്‍- പാണ്ടിക്കാട്- മഞ്ചേരി- വള്ളുവമ്പ്രം വഴിയും, പെരിന്തല്‍മണ്ണയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവേണ്ട വാഹനങ്ങള്‍ പെരിന്തല്‍മണ്ണ ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും പാണ്ടിക്കാട്- മഞ്ചേരി- വള്ളുവമ്പ്രം വഴിയും, കോഴിക്കോട് ഭാഗത്തു നിന്നും പെരിന്തല്‍മണ്ണ – പാലക്കാട് ഭാഗത്തേക്ക് പോവേണ്ട വാഹനങ്ങള്‍ വള്ളുവമ്പ്രത്തു നിന്നും മഞ്ചേരി- പാണ്ടിക്കാട്- പെരിന്തല്‍മണ്ണ വഴിയോ, മഞ്ചേരി- പാണ്ടിക്കാട്- മേലാറ്റൂര്‍- അലനെല്ലൂര്‍- കുമരംപുത്തൂര്‍ ചുങ്കം വഴിയോ പോകേണ്ടതാണ്. തൃശ്ശൂരില്‍ നിന്നും പട്ടാമ്പി വഴി കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കൊപ്പത്തു നിന്നും വളാഞ്ചേരി- കുറ്റിപ്പുറം- ബി പി അങ്ങാടി- തിരുന്നാവായ- തിരൂര്‍- താനൂര്‍- പരപ്പനങ്ങാടി-ചെട്ടിപ്പടി- താഴേ ചേളാരി വഴി കോഴിക്കോട്ടേക്ക് പോകണം.
തൃശ്ശൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവേണ്ട വാഹനങ്ങള്‍ കുറ്റിപ്പുറം- ബിപി അങ്ങാടി- തിരുന്നാവായ- തിരൂര്‍- താനൂര്‍- പരപ്പനങ്ങാടി-ചെട്ടിപ്പടി- താഴേ ചേളാരി വഴി കോഴിക്കോട്ടേക്ക് പോകണം.

പുത്തനത്താണി ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവേണ്ട വാഹനങ്ങള്‍ കല്പകഞ്ചേരി- വൈലത്തൂര്‍- തിരൂര്‍- താനൂര്‍- പരപ്പനങ്ങാടി-ചെട്ടിപ്പടി- താഴേ ചേളാരി വഴി കോഴിക്കോട്ടേക്ക് പോവേണ്ടതും, കോട്ടക്കല്‍ ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവേണ്ട വാഹനങ്ങള്‍ എടരിക്കോട്- വൈലത്തൂര്‍- തിരൂര്‍- താനൂര്‍- പരപ്പനങ്ങാടി-ചെട്ടിപ്പടി- താഴേ ചേളാരി വഴി കോഴിക്കോട്ടേക്ക് പോവേണ്ടതാണ്.

കോഴിക്കോട് ഭാഗത്തു നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോവേണ്ട വാഹനങ്ങള്‍ താഴേ ചേളാരിയില്‍ നിന്നും ചെട്ടിപ്പടി- പരപ്പനങ്ങാടി- താനൂര്‍- തിരൂര്‍- തിരുന്നാവായ- ബി പി അങ്ങാടി- കുറ്റിപ്പുറം വഴി പോവേണ്ടതുമാണ്.

Related Articles