വളാഞ്ചേരി മൂടാലില്‍ ആറ് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു;5 പേര്‍ക്ക് പരിക്ക്

കുറ്റിപ്പുറം: വളാഞ്ചേരി മൂടാലില്‍ ഹൈവേയില്‍ ആറ് വാഹനങ്ങള്‍ ഒരേസമയം അപകടത്തില്‍പ്പെട്ടു. ചരക്ക് ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

അപകടത്തില്‍ രണ്ട് നാഷണല്‍ പെര്‍മിറ്റ് ലോറികളും രണ്ട് നിസാന്‍ ലോറികളും ഒരു കാറും ഒരു ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.

തൃശ്ശൂര്‍ ഭാഗത്ത് നിന്ന് തവിടുമായി വന്നിരുന്ന ചരക്ക് ലോറി ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് പുറകോട്ട് വന്നാണ് പുറകില്‍ വന്ന കാറില്‍ ഇടിച്ചത്.കാറിന് പുകിലെ മറ്റൊരു ചരക്ക് ലോറിയിലും കൂടി ഇടിച്ചതോടെ കാര്‍ പൂര്‍ണ്ണമായും രണ്ട് ലോറിക്കിടയില്‍ പെട്ട് തകര്‍ന്നു.

Related Articles