മുസ്ലീംലീഗ് നീക്കം ഫലം കണ്ടില്ല : സിപിഎം സംഘടപ്പിക്കുന്ന പൗരത്വറാലിയില്‍ സമസ്തയും

കോഴിക്കോട് പൗരത്വബില്ലിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഇന്ന് നടക്കുന്ന റാലിയില്‍ സമസ്ത പങ്കെടുക്കും. റാലിയില്‍ വിട്ടുനില്‍ക്കണമെന്ന മുസ്ലീംലീഗിന്റെ സമ്മര്‍ദ്ധത്തിന് വഴങ്ങേണ്ടെന്നാണ് സമസ്തയുടെ തീരുമാനം.

സിപിഎമ്മുമായി യോജിച്ച് സമരം വേണ്ടെന്ന് യൂഡിഎഫ് തീരുമാനിച്ചിരുന്നു. ഇത് നിലനില്‍ക്കെ സമസത് പരിപാടിയില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് മുസ്ലീംലീഗ് കണക്കാക്കുന്നു.

ഞായറാഴ്ച വൈകീട്ട് കോഴിക്കോട് കടപ്പുറത്താണ് റാലിയും പൊതുസമ്മേളനവും. മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സമസ്തയെ കൂടാതെ കാന്തപുരം വിഭാഗം സുന്നിസംഘടനകളും, മുജാഹിദ് സംഘടനകളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
സമസ്തയുടെ മുതിര്‍ന്ന നേതാവായ പ്രൊഫയ ആലിക്കുട്ടി മുസ്ലിയാര്‍തന്നെ സംഘടനയെ പ്രതിനിധീകരിച്ച് സംസാരിക്കുമെന്നാണ് സൂചന.
പൗരത്വനിയമത്തിനെതിരെ ആര് പരിപാടി നടത്തിയാലും സഹകരിക്കണമെന്നാണ് സമസ്തയുടെ തീരുമാനമെന്ന് നേതാക്കള്‍ പറയുന്നു. യുഡിഎഫിനും മുസ്ലീംലീഗിനും വിയോജിപ്പുണ്ടാകുമെന്ന് കരുതി സമസ്ത സിപിഎം നടത്തുന്ന പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടന്നാണ് തങ്ങളുടെ നിലാപടെന്ന് ചില നേതാക്കള്‍ വ്യക്തമാക്കുന്നു. പൗരത്വനിയമത്തില്‍ പിണറായിയും എല്‍ഡിഎഫും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നതെന്ന് സമസ്ത കരുതുന്നു. എന്നാല്‍ മുല്ലപ്പള്ളിയടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടില്‍ സമസ്തക്ക് ശക്തമായ പ്രതിഷേധമുണ്ട്. എല്ലാവരും ഒരുമിച്ച് സമരം ചെയ്യണമെന്നാണ് സമസ്തയുടെ നിലപാട്. മുസ്ലീംലീഗിനും ആദ്യഘട്ടത്തില്‍ അതായിരുന്നു നയം എന്നാല്‍ കോണ്‍ഗ്രസ്സും യുഡിഎഫും എല്‍ഡിഎഫിനൊപ്പം സമരം ചെയ്യണ്ടെന്ന് തീരുമാനിച്ചതോടെ മുസ്ലീംലീഗ് ഇതില്‍ നിന്നും പിറകോട്ട്‌പോകുയായിരുന്നു.
ഇന്ന് കോഴിക്കോട് ജില്ലയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ മുസ്ലീംലീഗ് സംഘടപ്പിക്കുന്ന റാലി കുന്ദമംഗലത്ത് സമാപിക്കുകയാണ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •