മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മദ്യ സല്‍ക്കാരം വകുപ്പുതല അന്വേഷണം ആരംഭിച്ചു

തിരൂരങ്ങാടി: പണിമുടക്ക് ദിവസം ഡ്രൈവിംഗ് സ്‌കൂള്‍ ഏജന്റുമാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ മദ്യ സല്‍ക്കാരത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടും. തൃശ്ശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം സുരേഷ് അന്വേഷണം ആരംഭിച്ചു.

വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

കഴിഞ്ഞ പണിമുടക്ക് ദിവസമാണ് ഡ്രൈവിംഗ് സ്‌കൂള്‍ ഏജന്റുമാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മദ്യസല്‍ക്കാരം. തലപ്പാറയിലെ പ്രമുഖ ഹോട്ടലില്‍ വെച്ച് നടന്ന ആഘോഷത്തില്‍ തിരൂരങ്ങാടി മേഖലയിലെ 35 ഡ്രൈവിംഗ് സ്‌കൂള്‍ ഏജന്റുമാരും തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്‌പെക്ടര്‍മാരും പങ്കെടുത്തു.

Related Articles